ഇന്നു മുതല്‍ പുതുക്കിയ ട്രെയിന്‍ സമയം; യാത്രക്കാര്‍ അറിയാന്‍

trip updates special trains

കൊച്ചി. പുതുക്കിയ ട്രെയിൻ സമയം (Train schedule) ഇന്നു മുതല്‍ പ്രാബല്യത്തിലായി. എട്ടു ട്രെയിനുകളുടെ സര്‍വീസ് നീട്ടുകയും, 34 മെയില്‍, എക്‌സ്പ്രസ് ട്രെയിനുകളുടെ വേഗം കൂട്ടുകയും ചെയ്തു. 199 എക്‌സ്പ്രസ് ട്രെയിനുകള്‍ക്ക് വിവിധ സ്റ്റേഷനുകളില്‍ പരീക്ഷണ സ്റ്റോപ്പുകളും അനുവദിച്ചിട്ടുണ്ട്. മെമു ട്രെയിനുകളുടെ സമയം പുനഃക്രമീകരിക്കുകയും ചെയ്തു.

🅾️16351 ഗുരുവായൂര്‍-തിരുവനന്തപുരം എക്‌സ്പ്രസിന്റെ വേഗം 10 മിനിറ്റു കൂട്ടി

🅾️16328 / 16327 ഗുരുവായൂര്‍-പുനലൂര്‍ എക്‌സ്പ്രസ് മധുരയിലേക്കു നീട്ടി. മധുര-ചെങ്കോട്ട എക്‌സ്പ്രസുമായി സംയോജിപ്പിച്ചാണ് ഈ സര്‍വീസ്

🅾️16629/ 16630 തിരുവനന്തപുരം-മംഗളൂരു മലബാര്‍ എക്‌സ്പ്രസ് ട്രെയിനുകള്‍ക്ക് ചാലക്കുടിയില്‍ അനുവദിച്ച സ്റ്റോപ്പ് തുടരും

🅾️16792/ 26792 പാലക്കാട്-തിരുനെല്‍വേലി എക്‌സ്പ്രസിനു അങ്കമാലിയില്‍ അനുവദിച്ച സ്റ്റോപ്പ് തുടരും

🅾️22837/ 228838 ഹാട്യ-എറണാകുളം എക്‌സ്പ്രസിനു തൃശൂരില്‍ അനുവദിച്ച സ്റ്റോപ്പ് തുടരും

🅾️വൈകീട്ട് 05.42ന് എറണാകുളം ടൗണില്‍ നിന്ന് പുറപ്പെടുന്ന 16525 കന്യാകുമാരി-ബെംഗളൂരു എക്‌സ്പ്രസ് രാത്രി 07.05ന് തൃശൂരിലെത്തും

🅾️06017 ഷൊര്‍ണൂര്‍-എറണാകുളം മെമു ഷൊര്‍ണൂരില്‍ നിന്ന് പുലര്‍ച്ചെ 4.30ന് പുറപ്പെടും. തൃശൂരില്‍ നിന്ന് 5.20ന് വിടുന്ന ട്രെയിന്‍ രാവിലെ 7.07ന് എറണാകുളം ടൗണ്‍ (നോര്‍ത്ത്) സ്റ്റേഷനിലെത്തും

Legal permission needed