പ്രകൃതി ഭംഗി ഇഷ്ടപ്പെടുന്നവര്‍ നിര്‍ബന്ധമായും പോകേണ്ട സ്ഥലമാണ് സൈലന്റ്‌വാലി. പ്രകൃതി ഉറങ്ങുന്ന നിശബ്ദ താഴ്വര. പ്രത്യേകിച്ചും നഗരത്തില്‍ ജീവിക്കുന്നവര്‍ക്ക് കോണ്ക്രീറ്റ് കാടുകളിൽ നിന്നും നഗരത്തിരക്കുകളിലെ ബഹളങ്ങളിൽ നിന്നും മാറി ഇവിടേക്കുള്ള യാത്ര ഒരുപാട് ഇഷ്ടപ്പെടും. പേരുപോലെ തന്നെ നിശബ്ദ താഴ് വരയാണിവിടം. വന്യ മൃഗങ്ങളുടെയോ ചീവിടുകളുടേയോ ചിലമ്പൊലി ശബ്ദം ഒന്നുമില്ലാതെ പ്രകൃതിയുടെ മടി തട്ടില്‍ ഇളം കാറ്റേറ്റ് ഉറങ്ങുന്ന താഴ് വര. കുന്തിപ്പുഴ, ഭവാനിപ്പുഴ എന്നീ നദികളൊഴുകുന്ന താഴ് വരകളാണ് സൈലന്റ് വാലി ദേശീയോദ്യാനത്തിന്റെ മര്‍മഭാഗം. സൈലന്റ് വാലിക്ക് ബഫര്‍ സോണ്‍ അടക്കം 237. 52 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയുണ്ട്.
പ്രധാന വിനോദം
കൊടും കാട്ടിലൂടെ യാത്രയും ക്യാമ്പിംഗും കാട്ടുകാഴ്ചകളുമാണ് ഇവിടത്തെ പ്രധാന വിനോദം. യാത്രയിലുടനീളം മനോഹരമായ വെള്ളച്ചാട്ടങ്ങള്‍ കാണാം. നമ്മുടെ കൂടെ വരുന്ന ഡ്രൈവർ എല്ലാ കാര്യങ്ങള്‍ പറഞ്ഞുതരും. അതീവ പരിസ്ഥിതി പ്രാധാന്യമുള്ള സ്ഥലമായതിനാല്‍ മറ്റു ടൂറിസ്റ്റ് കേന്ദ്രങ്ങളെപ്പോലെ ഇവിടെ സന്ദര്‍ശനം നടത്താന്‍ കഴിയില്ല. വനംവകുപ്പിന്റെ മുന്‍കൂട്ടിയുള്ള അനുമതിയോടെ മാത്രമേ സൈലന്റ് വാലിയില്‍ പ്രവേശിക്കാന്‍ പാടുള്ളൂ. വനം വകുപ്പിന്റെ ഓഫീസില്‍ വിളിച്ച് ആദ്യം അനുമതി വാങ്ങണം. 25 കിലോമീറ്റര്‍ വനത്തിലൂടെ ഓഫ് റോഡ് യാത്ര പൊളിയാണ്, പ്രത്യേകിച്ചും ഇത്തിരി മഴ തോർന്ന സമയങ്ങളിൽ.
ബുക്കിംഗ്: 91 4924 222056, 91 4924 253225.
ഇന്‍ഫര്‍മേഷന്‍ സെന്റര്‍: 8589895652.
ട്രക്കിംഗ് ചാർജ്: ഒരാൾക്ക് 600/
വഴി: കോഴിക്കോട് നിന്ന്
കോഴിക്കോട്- പെരിന്തല്‍മണ്ണ- മണ്ണാര്‍ക്കാട്- അട്ടപ്പാടി ചുരം കയറി മുക്കാലി എന്ന സ്ഥലത്ത് നിന്ന് ഇടത്തോട്ട്- സൈലന്റ് വാലി നാഷണല്‍ പാര്‍ക്ക്.