6300 രൂപയ്ക്ക് സിംഗപൂരിലേക്ക് പറക്കാം; ഓഫറുമായി SCOOT

കൊച്ചി. തിരുവനന്തപുരത്ത് നിന്ന് വെറും 6300 രൂപയ്ക്ക് സിംഗപൂരിലേക്ക് പറക്കാം. സിംഗപൂര്‍ എയര്‍ലൈന്‍സിന്റെ ബജറ്റ് സര്‍വീസായ സ്‌കൂട്ട് (SCOOT) നല്‍കുന്ന ഓഫര്‍ സെപ്തംബര്‍ ഒന്നു വരെ മാത്രമെ ലഭിക്കൂ. കോയമ്പത്തൂര്‍, തിരുച്ചിറപ്പള്ളി, വിശാഖപട്ടണം എന്നിവിടങ്ങളില്‍ നിന്ന് ഇതേ നിരക്കില്‍ സിംഗപൂരിലേക്ക് പറക്കാം. നവംബര്‍ 12 വരെയുള്ള യാത്രകള്‍ക്കും നവംബര്‍ 22 മുതല്‍ ഡിസംബര്‍ 14 വരെയുള്ള യാത്രകള്‍ക്കും മാത്രമെ ഈ ഇളവ് ലഭിക്കൂ. വെള്ളിയാഴ്ചയോടെ ബുക്ക് ചെയ്തിരിക്കണം. അമൃത്‌സറില്‍ നിന്ന് ബുക്ക് ചെയ്യുകയാണെങ്കില്‍ സെബ്തംബര്‍ 13 മുതല്‍ നവംബര്‍ 12 വരെയുള്ള യാത്രകള്‍ക്കാണ് ഇളവ്. മികച്ച രാജ്യാന്തര യാത്രാനുഭവം നല്‍കുന്ന ബജറ്റ് വിമാന കമ്പനിയാണ് സ്‌കൂട്ട്.

പാരമ്പര്യവും ആധുനികതയും ഒന്നിച്ചുചേരുന്ന പുതിയൊരു ലോകമാണ് സിംഗൂപര്‍. വലിയൊരു നഗരത്തിലൊതുങ്ങിയ ഈ രാജ്യത്ത് സംസ്‌കാരങ്ങളുടെ ഇഴയടുപ്പവും മികച്ച വാസ്തുവിദ്യാ നിര്‍മിതികളും പൂന്തോട്ടങ്ങളുമെല്ലാം സന്ദര്‍ശകര്‍ക്കു കാണാം. ചൈനാടൗണിലെയും ലിറ്റില്‍ ഇന്ത്യയിലേയും തിരക്കേറിയ തെരുവുകള്‍ എക്‌സ്‌പ്ലോര്‍ ചെയ്യുന്നതു മുതല്‍ മറീന ബേ സാന്‍ഡ്സില്‍ നിന്നുള്ള അതിശയകരമായ കാഴ്ചകള്‍ വരെ, സിംഗപൂരിന്റെ എല്ലാ കോണുകളും സന്ദര്‍ശകര്‍ക്ക് ഒരു അതുല്യമായ അനുഭവം നല്‍കുന്നു.

Legal permission needed