ഇന്ത്യക്കാര്‍ക്ക് വിസ ഇല്ലാതെ റഷ്യയിലും പോകാം; ടൂറിസം ബന്ധം ഉഷ്മളമാകുന്നു

russia visit visa free entry for indians

ന്യൂദല്‍ഹി. ഇന്ത്യക്കാര്‍ക്ക് വിസ ഇല്ലാതെ രാജ്യത്തേക്ക് പ്രവേശനം അനുവദിക്കാനൊരുങ്ങി റഷ്യ. 2025 മാര്‍ച്ച് മുതല്‍ ഇന്ത്യക്കാര്‍ക്ക് പ്രവേശനം അനുവദിച്ചു തുടങ്ങുമെന്നാണ് റിപ്പോര്‍ട്ട്. ഇരു രാജ്യങ്ങലും തമ്മിലുള്ള ടൂറിസം ബന്ധം കൂടുതല്‍ ശക്തമാക്കുന്ന കരാറിന് വൈകാതെ അന്തിമ രൂപമാകും. ഇതു നടപ്പിലാകുന്നതോടെ മോസ്‌കോയില്‍ ചെന്നിറങ്ങുന്ന ഇന്ത്യക്കാര്‍ക്ക് പാസ്‌പോര്‍ട്ട് മാത്രം കാണിച്ചാല്‍ മതിയാകും, വിസ നടപടിക്രമങ്ങളൊന്നുമില്ലാതെ റഷ്യയിലേക്ക് പ്രവേശനം അനുവദിക്കും. നിലവില്‍ ഇന്ത്യന്‍ പാസ്‌പോര്‍ട്ടുള്ളവര്‍ക്ക് 62 രാജ്യങ്ങളില്‍ വിസയില്ലാതെ പ്രവേശനം ലഭിക്കും.

കൂടുതല്‍ ഇന്ത്യന്‍ സന്ദര്‍ശകരെ ആകര്‍ഷിക്കാന്‍ റഷ്യ വിവിധ നടപടികളാണ് സ്വീകരിച്ചു വരുന്നത്. ഈ വര്‍ഷം ആദ്യ പകുതിയില്‍ 28,500 ഇന്ത്യക്കാരാണ് മോസ്‌കോ സന്ദര്‍ശിച്ചത്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ഒന്നര ഇരട്ടിയാണിത്. ഇന്ത്യക്കാര്‍ കൂടുതലായും റഷ്യയിലെത്തുന്നത് ബിസിനസ്, ജോലി സംബന്ധമായ ആവശ്യങ്ങള്‍ക്കാണ്. ടൂറിസ്റ്റ് എക്‌സ്‌ചേഞ്ച് പദ്ധതിയുടെ ഭാഗമായി ഇപ്പോള്‍ ചൈന, ഇറാന്‍ എന്നീ രാജ്യക്കാര്‍ക്ക് റഷ്യ വിസ ഇല്ലാതെ പ്രവേശനം അനുവദിക്കുന്നുണ്ട്. ഇത് വലിയ വിജയമായതിനെ തുടര്‍ന്നാണ് ഇന്ത്യയെ കൂടി ഈ പട്ടികയില്‍ ഉള്‍പ്പെടുത്തുന്നത്.

moscow

നിലവില്‍ വിവിധ തരം വിസകളാണ് റഷ്യ നല്‍കി വരുന്നത്. വിനോദ സഞ്ചാരികള്‍ക്കായി ടൂറിസ്റ്റ് വിസ, ബിസിനസ് മീറ്റിങ്ങുകളിലും ഇവന്റുകളിലും പങ്കെടുക്കാനുള്ള ബിസിനസ് വിസ, കുടുംബത്തേയും സുഹൃത്തുകളേയും സന്ദര്‍ശിക്കാനുള്ള പ്രൈവറ്റ് വിസ, റഷ്യയില്‍ പഠിക്കുന്നതിനുള്ള സ്റ്റുഡന്റ് വിസ, റഷ്യയിലെ ചില മേഖലകളിലേക്കുള്ള ഹ്രസ്വകാല സന്ദര്‍ശനത്തിനുള്ള ഇ-വിസ എന്നിവയാണവ.

സാധരണ സിംഗിള്‍ എന്‍ട്രി റഷ്യന്‍ വിസയ്ക്ക് 6500 രൂപയോളം വരും. ഡബ്ള്‍ എന്‍ട്രിയാണെങ്കില്‍ 10400 രൂപയും മള്‍ട്ടിപ്പിള്‍ എന്‍ട്രിയാണെങ്കില്‍ 19500 രൂപയുമാണ് നിരക്ക്. നാലു ദിവസം മുതല്‍ 20 ദിവസം വിസ പ്രൊസസിങ്ങിന് സമയവുമെടുക്കും.

Legal permission needed