തിരുവനന്തപുരം. കേരളത്തിലെ റോഡുകളിലെ പുതുക്കി നിശ്ചയിച്ച വേഗപരിധി ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നു. ദേശീയ പാതകളും സംസ്ഥാന പാതകളും പ്രധാന ജില്ലാ റോഡുകളും ഉൾപ്പെടെ എല്ലാ പാതകളിലും വാഹനങ്ങളുടെ വേഗപരിധി MVD പുതുക്കിയിട്ടുണ്ട്. ഹൈവേകളിൽ എല്ലാ വാഹനങ്ങളുടേയും വേഗപരിധി വർധിപ്പിച്ചപ്പോൾ ഇരുചക്ര വാഹനങ്ങളുടെ വേഗപരിധി കുറച്ചതാണ് ഇവയിൽ ഏറ്റവും പ്രധാന മാറ്റം. കാരണമുണ്ട്. സംസ്ഥാനത്ത് റോഡപകടങ്ങളിൽപ്പെടുന്നത് ഏറ്റവും കൂടുതൽ ഇരുചക്ര വാഹനങ്ങളാണ്. മരണ നിരക്കിലും ഇരുചക്രവാഹനാപകടങ്ങൾ മുന്നിലാണ്. ബൈക്കുകളുടെ 70 കിലോമീറ്റർ എന്ന വേഗപരിധി ഇന്നു മുതൽ നഗര റോഡുകളിലും 50 കിലോമീറ്ററും മറ്റെല്ലാ റോഡുകളിലും 60 കിലോമീറ്ററുമായിരിക്കും. മുച്ചക്ര വാഹനങ്ങളുടേയും സ്കൂൾ ബസുകളുടേയും വേഗം നിലവിലുള്ള 50 കിലോമീറ്റർ തുടരും.
പുതുക്കിയ വേഗപരിധി ഇങ്ങനെ
കാറുകൾ ഉൾപ്പെടെ 9 സീറ്റ് വരെയുള്ള വാഹനങ്ങൾക്ക്
6 വരി ദേശീയ പാതയില്‍ 110 കിലോമീറ്റര്‍
4 വരി ദേശീയ പാതയില്‍ 100 കിലോമീറ്റര്‍
മറ്റ് ദേശീയപാത, എം.സി. റോഡ്, 4 വരി സംസ്ഥാന പാത എന്നിവയില്‍ 90 കിലോമീറ്റര്‍
മറ്റ് സംസ്ഥാനപാതകളിലും പ്രധാന ജില്ലാ റോഡുകളിലും 80 കിലോമീറ്റര്‍
മറ്റു റോഡുകളില്‍ 70 കിലോമീറ്റര്‍
നഗര റോഡുകളില്‍ 50 കിലോമീറ്റര്‍
9 സീറ്റിനു മുകളിലുള്ള ലൈറ്റ് -മീഡിയം ഹെവി മോട്ടോര്‍ യാത്ര വാഹനങ്ങള്‍ക്ക്
6 വരി ദേശീയ പാതയില്‍ 95 കിലോമീറ്റര്‍
4 വരി ദേശീയ പാതയില്‍ 90 കിലോമീറ്റര്‍
മറ്റ് ദേശീയപാത, എം.സി. റോഡ്, 4 വരി സംസ്ഥാന പാത എന്നിവയില്‍ 85 കിലോമീറ്റര്‍
മറ്റ് സംസ്ഥാനപാതകളിലും പ്രധാന ജില്ലാ റോഡുകളിലും 80 കിലോമീറ്റര്‍
മറ്റു റോഡുകളില്‍ 70 കിലോമീറ്റര്‍
നഗര റോഡുകളില്‍ 50 കിലോമീറ്റര്‍
ലൈറ്റ് മീഡിയം ഹെവി വിഭാഗത്തില്‍പ്പെട്ട ചരക്ക് വാഹനങ്ങള്‍ക്ക്
6 വരി, 4 വരി ദേശീയപാതകളില്‍ 80 കിലോമീറ്റർ
മറ്റ് ദേശീയപാതകളിലും 4 വരി സംസ്ഥാന പാതകളിലും 70 കിലോമീറ്റർ
മറ്റ് സംസ്ഥാനപാതകളിലും പ്രധാന ജില്ലാ റോഡുകളിലും 65 കിലോമീറ്റർ
മറ്റ് റോഡുകളില്‍ 60 കിലോമീറ്റർ
നഗര റോഡുകളില്‍ 50 കിലോമീറ്റര്‍