തിരുവനന്തപുരം. ടിക്കറ്റ് നിരക്ക് വര്‍ധന ഉള്‍പ്പെടെ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് സ്വകാര്യ ബസ് ഉടമകള്‍ ഒക്ടോബര്‍ 31ന് സംസ്ഥാന വ്യാപകമായി പണിമുടക്കും (Private bus strike). ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിച്ചില്ലെങ്കില്‍ നവംബര്‍ 21 മുതല്‍ അനിശ്ചിതകാല സമരം ആരംഭിക്കുമെന്നും ബസ് ഉടമകളുടെ സംയുക്ത സമിതി അറിയിച്ചു.
വിദ്യാര്‍ത്ഥികളുടെ കണ്സഷന് നിരക്ക് വര്‍ധിപ്പിക്കുക, ബസുകളില്‍ സീറ്റ് ബെല്‍റ്റും ക്യാമറയും അടിച്ചേല്‍പ്പിക്കുന്നത് ഒഴിവാക്കുക, ദൂര പരിധി നോക്കാതെ പെര്‍മിറ്റുകള്‍ പുതുക്കി നല്‍കുക, ലിമിറ്റഡ് സ്റ്റോപ്പ് ബസുകള്‍ ഓര്‍ഡിനറി ആക്കിയ നടപടി തിരുത്തുക എന്നീ ആവശ്യങ്ങളാണ് സ്വകാര്യ ബസുടമകള്‍ ഉന്നയിക്കുന്നത്.