പാലക്കാട്. ഏറ്റവും തിരക്കേറിയ PARASURAM EXPRESS താല്‍ക്കാലികമായി കന്യാകുമാരി വരെ നീട്ടി. അധികമായി രണ്ട് ജനറല്‍ കോച്ചുകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് പുതുതായി അവതരിപ്പിച്ച ഷൊർണൂർ-കണ്ണൂർ സ്പെഷൽ ട്രെയിൻ (06031/06032) കഴിഞ്ഞ ദിവസം മുതൽ സർവീസ് ആരംഭിച്ചിരുന്നു. ആഴ്ചയിൽ നാലു ദിവസമാണ് ഈ ട്രെയിൻ. മംഗളൂരു സെന്‍ട്രല്‍ മുതല്‍ നാഗര്‍കോവില്‍ ജങ്ഷന്‍ വരെയാണ് പരശുറാം എക്സ്പ്രസ് (16649/16650) സര്‍വീസ്. നാഗര്‍കോവിലില്‍ റെയില്‍വേ ജോലികള്‍ നടക്കുന്നതിനാലാണ് ഈ താല്‍ക്കാലിക ക്രമീകരണം. ഇന്നു മുതല്‍ കന്യാകുമാരി വരെ സര്‍വീസ് ഉണ്ടായിരിക്കും. യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് അധികമായി ഉള്‍പ്പെടുത്തിയ രണ്ട് ജനറല്‍ കോച്ചുകള്‍ ഉള്‍പ്പെടെ ആകെ 25 കോച്ചുകളുണ്ടായിരിക്കും. രണ്ട് എസി ചെയര്‍ കാര്‍, മൂന്ന് ചെയര്‍ കാര്‍, രണ്ട് ലഗേജ് കം ബ്രേക് വാന്‍ കോച്ചുകളാണ് പരശുറാം എക്‌സ്പ്രസിനുള്ളത്.
പുതുക്കിയ സമയക്രമം ഇങ്ങനെ
- മംഗളൂരു സെന്‍ട്രലില്‍ നിന്ന് പുലര്‍ച്ചെ 5.05ന് പുറപ്പെടും. രാത്രി 8.20ന് നാഗര്‍കോവില്‍ ജങ്ഷനിലെത്തും. ഇവിടെ നിന്ന് 8.25ന് പുറപ്പെട്ട് 9.15ന് കന്യാകുമാരിയിലെത്തും.
- കന്യാകുമാരിയില്‍ നിന്ന് പുലര്‍ച്ചെ 3.45ന് പുറപ്പെട്ട് 4.05ന് നാഗര്‍കോവില്‍ എത്തും. ഇവിടെ നിന്ന് 4.10ന് പുറപ്പെട്ട് രാത്രി 9.10ന് മംഗളൂരു സെന്‍ട്രലില്‍ എത്തിച്ചേരും.
ഷൊർണൂർ-കണ്ണൂർ സ്പെഷൽ (06031/06032) സമയക്രമം