പാലക്കാട്. കോട്ടയ്ക്ക് ചുറ്റുമുള്ള പ്രഭാത നടത്തത്തിന് ഫീസ് ഇടാക്കാനുള്ള ആര്‍ക്കിയോളജിക്കല്‍ സര്‍വെ ഓഫ് ഇന്ത്യയുടെ (ASI) നീക്കം വിവാദമായി. ഒരു വര്‍ഷത്തേക്ക് 600 രൂപ, ഒരു മാസത്തേക്ക് 50 രൂപ എന്നിങ്ങനെ ഫീസും പുറമെ പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റും വേണമെന്നാണ് എഎസ്‌ഐ ആവശ്യപ്പെടുന്നത്. ഇതിനെതിരെ ജനങ്ങള്‍ക്കിടയില്‍ വലിയ പ്രതിഷേധമുയര്‍ന്നിട്ടുണ്ട്. ചട്ടം ലംഘിച്ചാല്‍ നടക്കാനുള്ള അനുമതി അധികൃതര്‍ തടയുമെന്നും നടക്കാനെത്തുന്നവര്‍ പറയുന്നു.
ദിനേന രാവിലേയും വൈകീട്ടും നിരവധി ആളുകളാണ് കോട്ടയ്ക്കു ചുറ്റുമുള്ള നടപ്പാതയില്‍ നടക്കാന്‍ എത്തുന്നത്. വാഹനങ്ങള്‍ക്കും ഫീസ് ഈടാക്കുന്നുണ്ട്. സമയം കൂടിയാല്‍ അധിക ഫീസും വാങ്ങുന്നുണ്ടെന്ന് ആക്ഷേപമുണ്ട്.