ട്രെയിന്‍ ടിക്കറ്റ് മുന്‍കൂട്ടി ബുക്ക് ചെയ്യുന്ന സംവിധാനത്തില്‍ ഇന്ത്യന്‍ റെയില്‍വെ (IRCTC) പുതിയ മാറ്റങ്ങള്‍ അവതരിപ്പിച്ചു. നിലവില്‍ 120 ദിവസം മുമ്പ് വരെ ടിക്കറ്റ് റിസര്‍വ് ചെയ്യാമായിരുന്നു. ഇത് 60 ദിവസമാക്കി കുറച്ചു. 2024 നവംബര്‍ 1 മുതല്‍ പുതിയ മാറ്റങ്ങള്‍ നിലവില്‍ വരും. ഈ മാറ്റം നിലവില്‍ മുന്‍കൂട്ടി ബുക്ക് ചെയ്തവരുടെ യാത്രകളെ ബാധിക്കില്ല. ഒക്ടോബര്‍ 31 വരെ നിലവിലെ രീതിയില്‍ ബുക്കിങ് ലഭ്യമായിരിക്കും.
നവംബര്‍ ഒന്നു മുതല്‍, രണ്ടു മാസത്തിനപ്പുറമുള്ള യാത്രകള്‍ മുന്‍കൂട്ടി ബുക്ക് ചെയ്യാനാകില്ലെങ്കിലും നേരത്തെ ബുക്ക് ചെയ്ത് ടിക്കറ്റുകള്‍ കാന്‍സല്‍ ചെയ്യാന്‍ കഴിയും. താജ് എക്‌സ്പ്രസ്, ഗോമതി എക്‌സ്പ്രസ് പോലുള്ള പകല്‍ സമയത്ത് മാത്രം സര്‍വീസ് നടത്തുന്ന എക്‌സ്പ്രസ് ട്രെയിനുകളുടെ അഡ്വാന്‍സ് ടിക്കറ്റ് ബുക്കിങ് സമയ പരിധിയില്‍ മാറ്റമുണ്ടാകില്ല. വിദേശ ടൂറിസ്റ്റുകള്‍ക്ക് 365 ദിവസമാണ് അഡ്വാന്‍സ് റിസര്‍വേഷന്‍ സമയ പരിധി. ഇതിലും മാറ്റമില്ല.
1981 മുതല്‍ ഇത് 12ാം തവണയാണ് റെയില്‍വെ അഡ്വാന്‍സ് റിസര്‍വേഷം കാലാവധി പരിഷ്‌ക്കരിക്കുന്നത്. 2015 ഏപ്രിലില്‍ ആണ് മുന്‍കൂര്‍ ടിക്കറ്റ് റിസര്‍വേഷന്‍ സമയ പരിധി 120 ദിവസമാക്കി നിശ്ചിയിച്ചിരുന്നത്. ഇപ്പോള്‍ ഈ നാലു മാസം എന്നുള്ളത് രണ്ടു മാസമാക്കി (60 ദിവസം) വെട്ടിക്കുറച്ചിരിക്കുകയാണ്.
യാത്രക്കാര്‍ക്ക് പെട്ടെന്നുള്ള യാത്രകള്‍ വേഗത്തില്‍ പ്ലാന്‍ ചെയ്യാനും ടിക്കറ്റ് റദ്ദാക്കല്‍ കുറയ്ക്കാനും, സര്‍വീസ് കൃതത മെച്ചപ്പെടുത്താനും ലക്ഷ്യമിട്ടാണ് പുതിയ പരിഷ്‌ക്കരണം. നാലു മുമ്പ് തന്നെ ടിക്കറ്റെടുത്തു വെക്കുന്നവരില്‍ പലരും യാത്ര ചെയ്യാറില്ല. ഇതൊഴിവാക്കാനും ദീര്‍ഘകാല ബുക്കിങ് സമയ പരിധി ദുരുപയോഗം ചെയ്യപ്പെടുന്നത് തടയാനു പുതിയ മാറ്റത്തിലൂടെ റെയില്‍വേ ലക്ഷ്യമിടുന്നു.