തിരുവനന്തപുരം-മംഗളൂരു വന്ദേഭാരത് എക്‌സ്പ്രസ് (20631/20632) സര്‍വീസ് ആരംഭിച്ചു. തിരുവനന്തപുരത്ത് നിന്ന് ആലപ്പുഴ വഴിയുള്ള ഈ വന്ദേഭാരത് എക്‌സ്പ്രസ് ഇതുവരെ കാസര്‍കോട് വരെയായിരുന്നു സര്‍വീസ് നടത്തിയിരുന്നത്. ഇത് മംഗളൂരു വരെ നീട്ടുമെന്ന് കഴിഞ്ഞമാസമാണ് പ്രഖ്യാപനം വന്നത്.
ജൂലയ് 4 വരെ ആഴ്ചയിൽ എല്ലാ ദിവസവും ഈ വന്ദേഭാരത് ഓടും. ജൂലായ് 5 മുതൽ ആഴ്ചയിൽ ബുധനാഴ്ച ഒഴികെയുള്ള ദിവസങ്ങളിൽ മാത്രമായിരിക്കും സർവീസ്. നിലവിൽ കാസർകോട്ടേക്കുള്ള സർവീസ് തിങ്കളാഴ്ചയും, തിരുവനന്തപുരത്തേക്കുള്ള സർവീസ് ചൊവ്വാഴ്ചയും ഇല്ലായിരുന്നു.
രാവിലെ 6.25ന് മംഗളൂരു സെന്‍ട്രല്‍ സ്റ്റേഷനില്‍ നിന്ന് പുറപ്പെടുന്ന വന്ദേഭാരത് വൈകീട്ട് 03.05ന് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഷനിലെത്തും. തിരുവനന്തപുരത്ത് നിന്ന് വൈകീട്ട് 04.05ന് പുറപ്പെട്ട് അര്‍ധരാത്രി 12.40ന് മംഗളുരുവില്‍ തിരിച്ചെത്തും. കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, തിരൂര്‍, ഷൊര്‍ണൂര്‍, തൃശൂര്‍, എറണാകുളം, ആലപ്പുഴ, കൊല്ലം എന്നീ സ്റ്റേഷനുകളില്‍ നിര്‍ത്തും.
പുതിയ സമയക്രമം ഇങ്ങനെ: