കുളു. കനത്ത മഞ്ഞുവീഴ്ചയെ തുടര്‍ന്ന് അപകട സാധ്യത കണക്കിലെടുത്ത് മണാലി-ലേ (Manali-Leh) ഹൈവേയില്‍ ലഹോല്‍-സ്പിതി ജില്ലയിലെ ദര്‍ച്ച വരെ ഗതാഗതം നിരോധിച്ചു. സഞ്ചാരികള്‍ ദര്‍ച്ചയ്ക്ക് അപ്പുറത്തേക്ക് യാത്ര ചെയ്യരുതെന്ന് പൊലീസ് മുന്നറിയിപ്പുണ്ട്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി കനത്ത മഞ്ഞു വീഴ്ച ഉള്ളതിനാല്‍ റോഡ് ഗതാഗത യോഗ്യമല്ലാതായിട്ടുണ്ട്. വിനോദ സഞ്ചാരികള്‍ ഈ റൂട്ടിലുള്ള യാത്ര ഒഴിവാക്കണമെന്നും ലാഹോള്‍-സ്പിതി പൊലീസ് ജാഗ്രതാ നിര്‍ദേശം നല്‍കി.
ദര്‍ച്ച കഴിഞ്ഞുള്ള ശിങ്കു ലാ, ബാരാലാച്ച പാസുകളില്‍ കൊടും തണുപ്പും കനത്ത മഞ്ഞും കാരണം വാഹനങ്ങള്‍ക്ക് കടന്നു പോകാന്‍ കഴിയാത്ത സ്ഥിതിയാണ്. കഴിഞ്ഞ ശനിയാഴ്ച ഈ പാത അടച്ചിരുന്നെങ്കിലും ഞായറാഴ്ച തുറന്നിരുന്നു. എന്നാല്‍ മഞ്ഞുവീഴ്ച ശക്തി കൂടിയതോടെ ഏതാനും മണിക്കുറുകള്‍ക്കുള്ളില്‍ വീണ്ടും അടക്കുകയായിരുന്നു.