KSRTC സ്വിഫ്റ്റ് സൂപ്പര്‍ ഫാസ്റ്റ് ബസുകളുടെ വേഗം കൂട്ടി; ഇനി 80 കി.മീ.

trip updates

തിരുവനന്തപുരം. KSRTC സ്വിഫ്റ്റ് സൂപ്പര്‍ ഫാസ്റ്റ് ബസുകളുടെ വേഗം പോരെന്ന പരാതിക്ക് പരിഹാരമായി. മണിക്കൂറില്‍ 60 കിലോമീറ്റര്‍ എന്ന വേഗം 80 കി.മീ. ആക്കി വര്‍ധിപ്പിച്ചു. അതേസമയം ഇന്നലെ മുതല്‍ പ്രാബല്യത്തില്‍ വന്ന പുതിയ വേഗപരിധി പ്രകാരം ചില റോഡുകളില്‍ 95 കി.മീ വരെ വേഗപരിധി ഉണ്ടെങ്കിലും സ്വിഫ്റ്റ് സൂപ്പര്‍ ഫാസ്റ്റുകളുടെ വേഗം 80 കി.മീ ആയി പരിമിതപ്പെടുത്തുകയായിരുന്നു. സംസ്ഥാനത്തിന് പുറത്തേക്ക് സര്‍വീസ് നടത്തുന്ന കെഎസ്ആര്‍ടിസിയുടെ ഗജരാജ് എ.സി സ്ലീപ്പര്‍ അടക്കമുള്ള ബസുകളുടെ വേഗം 95 കി.മീ ആയി ക്രമീകരിച്ചു.

വേഗം കൂട്ടിയെങ്കിലും ദേശീയ പാത 66ല്‍ പുരോഗമിക്കുന്ന വികസന പ്രവൃത്തികള്‍ കാരണം പലയിടത്തും ഉയര്‍ന്ന വേഗത്തില്‍ ബസുകള്‍ക്ക് ഓടാനായെന്നു വരില്ല. സ്വിഫ്റ്റ് ബസുകളിലെ പുതിയ ഡ്രൈവര്‍മാരുടെ ദീര്‍ഘദൂര ഡ്രൈവിങ് പരിചയക്കുറവും വേഗത കുറയാന്‍ ഒരു കാരണമായിരുന്നു. ഇവരിപ്പോള്‍ ദീര്‍ഘദൂര റൂട്ടുകളില്‍ പരിചയ സമ്പന്നരായി എന്നാണ് കമ്പനി പറയുന്നത്.

Legal permission needed