തിരുവന്തപുരം. കുറഞ്ഞ നിരക്കില്‍ മികച്ച ഡ്രൈവിങ് പരിശീലനം ലഭ്യമാക്കുന്നതിന് ഗതാഗത വകുപ്പ് ആവിഷ്‌കരിച്ച KSRTC DRIVING SCHOOL പ്രവര്‍ത്തനം തുടങ്ങി. സംസ്ഥാനത്തുടനീളം 22 ഡ്രൈവിങ് സ്‌കൂളുകളാണ് കെഎസ്ആര്‍ടിസിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുക. ആദ്യ ഘട്ടത്തില്‍ 14 ഡ്രൈവിങ് സ്‌കൂളുകള്‍ ഉടന്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്ന് ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാര്‍ അറിയിച്ചു. സ്വകാര്യ ഡ്രൈവിങ് സ്‌കൂളുകളെ അപേക്ഷിച്ച് കുറഞ്ഞ നിരക്കുകളിലാണ് ഇവിട പരിശീലനം നല്‍കുക. കെഎസ്ആര്‍ടിസി ഡ്രൈവര്‍മാര്‍ക്ക് പരിശീലനം നല്‍കുന്ന വിദഗ്ധരാണ് ഇവിടെ പരിശീലനത്തിന് നേതൃത്വം നല്‍കുക. സ്ത്രീകള്‍ക്കായി വനിതാ പരിശീലകരും ലഭ്യമാകും.
സ്വകാര്യ ഡ്രൈവിങ് സ്‌കൂളുകളുടെ നിരക്കിനേക്കാള്‍ 40 ശതമാനം വരെ ഫീസില്‍ കുറവുണ്ടെന്ന് അധികൃതര്‍ പറയുന്നു. കാര്‍, ഹെവി വാഹനങ്ങളുടെ ഡ്രൈവിങ് പഠിക്കാന്‍ 9000 രൂപയാണ് കെഎസ്ആര്‍ടിസി ഫീസ്. എല്ലാ വിഭാഗം ഇരുചക്ര വാഹനങ്ങള്‍ക്കും 3500 രൂപ. കാറും ഇരുചക്ര വാഹനവും ഒരുമിച്ചാണെങ്കില്‍ 11,000 രൂപയാണ് ഫീസ്. പഠിതാകള്‍ക്ക് കൃത്യമായ സമയക്രമം അനുസരിച്ചായിരിക്കും പരിശീലനം നല്‍കുക.
കെഎസ്ആര്‍ടിസി ഡ്രൈവിങ് സ്‌കൂള്‍ എല്ലായിടത്തും വരുന്നത് സ്വകാര്യ ഡ്രൈവിങ് സ്‌കൂളുകള്‍ക്ക് തിരിച്ചടിയാകുമെന്നും ആക്ഷേപമുണ്ട്. സ്വാകാര്യ സ്ഥാപനങ്ങളേക്കാള്‍ കുറഞ്ഞ നിരക്കിലാണ് കെഎസ്ആര്‍ടിസി പരിശീലനം നല്‍കുന്നത്. ഗതാഗത വകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്നതിനാല്‍ കൂടുതല്‍ പേരെ ആകര്‍ഷിക്കാനും കെഎസ്ആര്‍ടിസി സ്‌കൂളുകള്‍ക്ക് കഴിയും. സ്വാകാര്യ സ്ഥാപനങ്ങള്‍ ഡ്രൈവിങ് പരിശീലനത്തിന് കാറിന് 14,000 രൂപ വരെ ഈടാക്കുന്നുണ്ട്. ഇരുചക്ര വാഹനങ്ങള്‍ക്ക് 6000 രൂപ വരെയും. ഇതിന്റെ പകുതിയോളം മാത്രമെ കെഎസ്ആര്‍ടിസി ഫീസ് വരുന്നുള്ളൂ.