കോട്ടയത്ത് നഗരം ചുറ്റാൻ KSRTC ഡബിൾ ഡെക്കർ ബസ്

കോട്ടയം. നഗരത്തിൽ KSRTC ഡബിൾ ഡെക്കർ ബസ് അരങ്ങേറ്റം കുറിച്ചു. സർക്കാരിന്റെ രണ്ടാം വാർഷികാഘോഷത്തിന്റെ ഭാഗമായി നടക്കുന്ന ‘എന്റെ കേരളം’ പ്രദർശന വിപണന മേളയുടെ പ്രചരണത്തിനായാണ് പ്രത്യേക ഡബിൾ ഡക്കർ നഗര സവാരി ഒരുക്കിയത്. ഇൻഫർമേഷൻ ആന്റ് പബ്ലിക് റിലേഷൻസ് വകുപ്പുമായി ചേർന്നാണ് കെഎസ്ആർടിസി സൗജന്യ സവാരി ഒരുക്കുന്നത്. നഗമ്പടം മൈതാനത്ത് ഇന്നാരംഭിക്കുന്ന ‘എന്റെ കേരളം’ മേളയിലെ കെഎസ്ആർടിസിയുടെ സ്റ്റാളിൽ നിന്നും ലഭിക്കുന്ന സൗജന്യ കൂപ്പൺ ഉപയോഗിച്ച് ഈ ഡബിൾ ഡെക്കർ ബസിൽ നഗരം ചുറ്റിക്കാണാം.

മന്ത്രി വി എൻ വാസവൻ ബസ് ഫ്ളാഗ് ഓഫ് ചെയ്തു. കന്നിയാത്രയിൽ മന്ത്രിക്കൊപ്പം ജില്ലാ കലകട്റും പോലീസ് മേധാവിയും ജില്ലാ പഞ്ചായത്ത് പ്രസിഡന്റും മാധ്യമപ്രവർത്തകരും അടങ്ങുന്ന സംഘവും ഉണ്ടായിരുന്നു. മേയ് 22 വരെ ഡബിൾ ഡെക്കർ സർവീസ് തുടരും.

Legal permission needed