താഴത്തങ്ങാടി Champions Boat League വള്ളംകളി നാളെ; ആവേശത്തിരയിളക്കം

കോട്ടയം. പ്രസിദ്ധമായ നെഹ്‌റു ട്രോഫി മത്സരത്തില്‍ മികച്ച പ്രകടനം കാഴ്ചവച്ച 9 ചുണ്ടന്‍ വള്ളങ്ങള്‍ മാറ്റുരയ്ക്കുന്ന ആവേശകരമായ മത്സര വള്ളംകളി (Champions Boat League) ശനിയാഴ്ച താഴത്തങ്ങാടി ആറ്റില്‍. ടൂറിസം വകുപ്പ്, കോട്ടയം വെസ്റ്റ് ക്ലബ്, കോട്ടയം നഗരസഭ, തിരുവാര്‍പ്പ് പഞ്ചായത്ത് എന്നവയുടെ സഹകരണത്തോടെയാണ് ചാംപ്യന്‍സ് ബോട്ട് ലീഗ് അരങ്ങേറുന്നത്. ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായി. താഴത്തങ്ങാടി അറവുപുഴയ്ക്കു സമീപ ഒരുക്കിയ പ്രധാന വേദിയില്‍ ഇന്ന് വഞ്ചിപ്പാട്ട് മത്സരം നടക്കും.

കരുത്തരായ ഒമ്പത് ചുണ്ടന്‍ വള്ളങ്ങള്‍ക്കു പുറമെ 28 ചെറുവള്ളങ്ങളും മത്സരത്തില്‍ പങ്കെടുക്കും. ഇരുകരകളിലും കാണികള്‍ക്ക് മത്സരം വീക്ഷിക്കാന്‍ സൗകര്യമുണ്ട്. കുളപ്പുരയില്‍ ഒരുക്കിയ പ്രധാന പവിലിയനില്‍ അതിഥികള്‍ക്കും വിനോദ സഞ്ചാരികള്‍ക്കും മാത്രമാണ് പ്രവേശനം. വള്ളംകളി മത്സരം കാണാനുള്ള പാസ് ബുക്ക് ചെയ്യാന്‍ 9846885533, 9495704748 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.

ഗതാഗത നിയന്ത്രണം

താഴത്തങ്ങാടി റോഡില്‍ ശനിയാഴ്ച 1.30 മുതല്‍ ഗതാഗത നിയന്ത്രണമുണ്ടാകും. വാഹന പാര്‍ക്കിങിനും ക്രമീകരണങ്ങള്‍ നടത്തിയിട്ടുണ്ട്. ഉപ്പൂട്ടില്‍ക്കവലയില്‍നിന്നു വലത്തോട്ട് തിരിഞ്ഞ് ഇടയ്ക്കാട്ട് പള്ളി -വലിയങ്ങാടി റോഡില്‍ പിആന്‍ഡ് ടി ക്വാര്‍ട്ടേഴ്‌സ് വരെ വാഹനങ്ങള്‍ക്കു പാര്‍ക്ക് ചെയ്യാം. താഴത്തങ്ങാടി ഉപ്പൂട്ടില്‍ക്കവലയ്ക്കും ആലുമ്മൂടിനും ഇടയ്ക്ക് റോഡിന്റെ ഒരുവശത്തും അറുപുഴ മുതല്‍ ഇല്ലിക്കല്‍ വരെ റോഡിന്റെ ഒരു വശത്തും പാര്‍ക്ക് ചെയ്യാം. ആലുമ്മൂട് അറുപുഴ റോഡിലും ആലുമ്മൂട്-കുളപ്പുര റോഡിലും പാര്‍ക്കിങ് അനുവദിക്കില്ല. ഉപ്പൂട്ടില്‍ക്കവല തളിയില്‍ക്കോട്ട റോഡിലും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാം.

Legal permission needed