രണ്ടാം Vande Bharat Express സര്‍വീസ് 24 മുതല്‍, ആലപ്പുഴ വഴി; അറിയേണ്ടതെല്ലാം

vande bharat trip updates

തിരുവനന്തപുരം. കേരളത്തിന് അനുവദിച്ച രണ്ടാം വന്ദേഭാരത് എക്‌സ്പ്രസ് (Vande Bharat Express) ഞായറാഴ്ച മുതല്‍ സര്‍വീസ് ആരംഭിക്കും. കാസര്‍കോട് നിന്ന് ആലപ്പുഴ വഴി തിരുവനന്തപുരത്തേക്കും തിരിച്ചുമാണ് സര്‍വീസ്. നിലവില്‍ സര്‍വീസ് നടത്തുന്ന വന്ദേ ഭാരത് കോട്ടയം വഴിയാണ്.

രണ്ടാം വന്ദേഭാരത് എക്‌സ്പ്രസ് സമയക്രമം ഇങ്ങനെ:

രാവിലെ 7ന് കാസര്‍കോട്ടു നിന്നു പുറപ്പെടും. സ്റ്റോപ്പുകള്‍: കണ്ണൂര്‍ (8.03), കോഴിക്കോട് (9.03), ഷൊര്‍ണൂര്‍ (10.03), തൃശൂര്‍ (10.38), എറണാകുളം (11.45), ആലപ്പുഴ (12.38), കൊല്ലം (1.55), തിരുവനന്തപുരം (3.05).

മടക്ക ട്രെയിന്‍ വൈകിട്ട് 4.05 ന് തിരുവനന്തപുരത്തു നിന്നു പുറപ്പെടും. സ്റ്റോപ്പുകള്‍: കൊല്ലം (4.53), ആലപ്പുഴ (5.55), എറണാകുളം (6.35), തൃശൂര്‍ (രാത്രി 7.40), ഷൊര്‍ണൂര്‍ (8.15), കോഴിക്കോട് (9.16), കണ്ണൂര്‍ (10.16), കാസര്‍കോട് (11.55).

തിങ്കളാഴ്ചകളില്‍ തിരുവനന്തപുരം-കാസര്‍കോട് റൂട്ടിലും ചൊവ്വാഴ്ചകളില്‍ കാസര്‍കോട്-തിരുവനന്തപുരം റൂട്ടിലും സര്‍വീസ് ഉണ്ടാകില്ല.

(ഉല്‍ഘാടനത്തിന് ഏതാനും ദിവസങ്ങള്‍ കൂടി ബാക്കിയുണ്ടെന്നതിനാല്‍ സമയക്രമം, സ്റ്റേഷനുകള്‍ എന്നിവയില്‍ മാറ്റമുണ്ടാകാന്‍ സാധ്യതയുണ്ട്.)

Legal permission needed