ന്യൂ ദല്‍ഹി. ഇന്ത്യ (Incredible India) സന്ദര്‍ശിക്കുന്ന വിദേശ വിനോദ സഞ്ചാരികളുടെ എണ്ണത്തില്‍ വലിയ വര്‍ധന. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 2023 ജനുവരി മുതല്‍ ജൂണ്‍ വരെ 106 ശതമാനമാണ് വിദേശ ടൂറിസ്റ്റുകളുടെ വര്‍ധന. വിദേശ വിനിമയത്തിലും ആനുപാതിക വളര്‍ച്ച ഉണ്ടായി. ഈ വര്‍ഷം ആദ്യ പകുതിയില്‍ 43.80 ലക്ഷം വിദേശ വിനോദ സഞ്ചാരികളാണ് ഇന്ത്യയിലെത്തിയത്. 2022ല്‍ ഇത് വെറും 21.24 ലക്ഷമായിരുന്നു.
വിദേശ ടൂറിസ്റ്റുകളുടെ വരവ് കോവിഡിനു മുമ്പുണ്ടായിരുന്ന നിലയിലേക്ക് അതിവേഗം തിരിച്ചെത്തുകയാണ്. 2019ല്‍ 1.09 കോടി വിദേശ വിനോദ സഞ്ചാരികളാണ് ഇന്ത്യ സന്ദര്‍ശിച്ചത്. 2021 ഇത് വെറും 15.2 ലക്ഷമായി ഇടിഞ്ഞു. എന്നാല്‍ 2022ല്‍ 61.9 ലക്ഷമായി ഉയര്‍ന്നു. ഈ വര്‍ഷം ആദ്യ പകുതിയിലെ പ്രവണ തുടര്‍ന്നാല്‍ ഇത്തവണയും വിദേശികളുടെ എണ്ണം ഒരു കോടി കവിയുമെന്നാണ് പ്രതീക്ഷ.
ടൂറിസം മേഖലയില്‍ നിന്ന് മാത്രമുള്ള വിദേശ വിനിമയ വരുമാനം 2021ല്‍ 65,070 കോടി രൂപയായിരുന്നത് 2022ല്‍ 1,34,543 കോടി രൂപയായും ഉയര്‍ന്നിരുന്നു.