ലക്ഷദ്വീപിലേക്ക് മംഗളൂരുവില്‍ നിന്ന് HIGH-SPEED FERRY സര്‍വീസ്; വെറും 5 മണിക്കൂറിലെത്താം

lakshadweep parali high speed ferry trip updates

മംഗളൂരു. ലക്ഷദ്വീപിനും മംഗളൂരുവിനുമിടയില്‍ HIGH-SPEED FERRY സര്‍വീസിനു തുടക്കമായി. യാത്രാ സമയം ഗണ്യമായി കുറയുമെന്നതാണ് ഈ സര്‍വീസിന്റെ പ്രത്യേകത. ദ്വീപില്‍ നിന്നും അതിവേഗം കരയിലെത്താം. പരീക്ഷണാര്‍ത്ഥം മേയ് മൂന്നിന് നടത്തിയ സർവീസിൽ 160 യാത്രക്കാരുമായി ‘പരളി’ ഹൈ-സ്പീഡ് ഫെറി ലക്ഷദ്വീപില്‍ നിന്നും മംഗളൂരു ഓള്‍ഡ് പോര്‍ട്ടിലെത്തി. ഏഴു മണിക്കൂറായിരുന്നു യാത്രാ സമയം.

നിലവില്‍ ഈ ദൂരം താണ്ടാന്‍ 13 മണിക്കൂര്‍ വരെ സമയമടെുക്കുന്നുണ്ട്. അതിവേഗ ഫെറി പൂര്‍ണതോതില്‍ സര്‍വീസ് നടത്തുന്നതോടെ യാത്രാസമയം വെറും അഞ്ചു മണിക്കൂറായി കുറയുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. പരീക്ഷണ ഓട്ടങ്ങള്‍ പൂര്‍ത്തിയായാല്‍ ടൂറിസം മന്ത്രാലയത്തിനു കീഴിലുള്ള ലക്ഷദ്വീപ് ഐലന്‍ഡ് ടൂറിസം ഡെവലപ്‌മെന്റ് അതോറിറ്റി മംഗളൂരു-ലക്ഷദ്വീപ് ഹൈ-സ്പീഡ് ഫെറി ടൂറിസ്റ്റ് സര്‍വീസ് ആരംഭിക്കും.

മണ്‍സൂണ്‍ കാലത്ത് കടല്‍ക്ഷോഭമുണ്ടാകുന്ന വേളയില്‍ ഈ സര്‍വീസ് എങ്ങനെ ആയിരിക്കുമെന്ന് വ്യക്തമല്ല. ഇതു മുന്നില്‍ കണ്ട് തീരത്തു നിന്നും ഏറ്റവുമടുത്ത ലക്ഷദ്വീപിലെ പോര്‍ട്ടായ കടമത്ത് ആവശ്യമായ ക്രമീകരണങ്ങള്‍ ലക്ഷദ്വീപ് ഐലന്‍ഡ് ടൂറിസം ഡെവലപ്‌മെന്റ് അതോറിറ്റി (LITDA) ഒരുക്കിയിട്ടുണ്ട്.

Legal permission needed