GOA CARNIVAL നാളെ മുതൽ; ഗോവ സന്ദർശിക്കാൻ മികച്ച സമയം ഇതാണ്

goa carnival 2024 trip updates

ഗോവ ട്രിപ്പിനു പ്ലാനുണ്ടെങ്കിൽ ഇതാണ് മികച്ച സമയം. ഒരിക്കലും മിസ്സ് ചെയ്യരുതാത്ത പ്രശസ്തമായ ഗോവ കാർണിവലിന് (Goa Carnival/ Carnaval) നാളെ (ഫെബ്രുവരി 9) കൊടിയേറുകയാണ്. അഞ്ചു ദിവസം നീണ്ടു നിൽക്കുന്ന ഈ വാർഷിക ആഘോഷങ്ങളിൽ വിനോദസഞ്ചാരികൾക്ക് ഗോവയുടെ വൈവിധ്യം പൂർണമായും അനുഭവിച്ചറിയാം. ഗോവൻ തെരുവുകളാകെ നിറയുന്ന പാട്ടും നൃത്തവും വർണശബളമായ ഘോഷയാത്രകളുമെല്ലാം ഈ ഉത്സവത്തിന്റെ ഭാഗമാണ്. ഗോവൻ സാംസ്കാരിക പാരമ്പര്യത്തേയും അടുത്തറിയാം. പ്രാദേശിക സമിതികളുമായി ചേർന്ന് ടൂറിസം വകുപ്പാണ് കാർണിവലിന് നേതൃത്വം നൽകുന്നത്.

ഗോവ കാർണിവലിന് ഏതാണ്ട് 500 വർഷത്തെ പാരമ്പര്യമുണ്ട്. പോർച്ചുഗീസുകാർ തുടക്കമിട്ടതാണ്. പൊവോറിം, പനജി, മഡ്ഗാവ്, വാസ്കോ, മപുസ തുടങ്ങി ചരിത്രപ്രസിദ്ധമായ സ്ഥലങ്ങളിലാണ് ഒട്ടേറെ കാഴ്ചാ വിരുന്നുകളുണ്ടാകുക. എങ്കിലും കാർണിവലിന്റെ അലയൊലി ഗോവയിലെ എല്ലാ മുക്കുമൂലകളിലും കാണാൻ കഴിയും. ഗോവക്കാരും ഇവിടെ എത്തുന്ന വിനോദ സഞ്ചാരികളും ഒരുപോലെ ആഘോഷിക്കുന്ന ഉത്സവമാണിത്. പ്രധാന കാര്‍ണിവല്‍ പരേഡുകള്‍ ഫെബ്രുവരി 9ന് പൊവോറിമിലും 10ന് പനജിയിലും 11ന് മഡ്ഗാവിലും 12ന് വാസ്‌കോയിലും കാർണിവൽ സമാപന ദിവസമായ 13ന് മപുസയിലുമാണ് നടക്കുന്നത്.

goa carnival trip updates

ഗോവ കാർണിവലിലെ പ്രധാന ഇനം ഗ്രാൻഡ് പരേഡുകളാണ്. മികച്ച രീതിയിൽ രൂപകൽപ്പന ചെയ്ത നിശ്ചലദൃശ്യങ്ങളും രൂപകളും വർണശബളമായി വസ്ത്രധാരണം നടത്തിയ നർത്തകരുടെ പ്രകടനവുമാണ് ഈ പരേഡുകളിലെ പ്രധാന ആകർഷണം. സർഗാത്മകതയും കരകൌശല വൈദഗ്ധ്യവും വർണ്ണവിസ്മയങ്ങളും സമ്മേളനിക്കുന്ന മികച്ച കാഴ്ചാവിരുന്നുകളാണ് ഈ പരേഡുകൾ. പരമ്പരാഗത സംഗീതയും നൃത്ത പ്രകടനങ്ങളും ഗോവയുടെ സമ്പന്ന സാംസ്കാരിക പൈതൃകം വിളിച്ചോതുന്നവയാണ്.

ആഘോഷങ്ങൾക്കു പുറമെ ഗോവൻ രുചി വൈവിധ്യ കൂടി നേരിട്ടറിയാവുന്ന സീസണാണ് ഗോവ കാർണിവൽ. തെരുവുകളിലുടനീളം ഗോവൻ രുചികളുമായി ഭക്ഷണശാലകൾ ഉണ്ടാകും. പ്രാദേശിക വിഭവങ്ങൾ തൊട്ട് വിദേശത്തു നിന്നെത്തി ഗോവൻ ആയി മാറിയ വിഭവങ്ങളുമെല്ലാം ഇവിടെ രുചിച്ചറിയാം. ഒപ്പം കടൽ വിഭവങ്ങൾ കൊണ്ട് ഒരുക്കുന്ന സീഫൂഡ് ഫെസ്റ്റിവലും മിറാമർ ബീച്ചിൽ ഫെബ്രുവരി 11 വരെ ഉണ്ട്.

Legal permission needed