വാഗമണിലേക്കൊരു മനോഹര പാത; പുതിയ ലുക്കിൽ ഈരാറ്റുപേട്ട – വാഗമൺ റോഡ്

കോട്ടയം. ഏറെ കാലത്തെ കാത്തിരിപ്പിനും വിവാദങ്ങള്‍ക്കും ശേഷം നവീകരണം പൂര്‍ത്തിയാക്കിയ ഈരാറ്റുപേട്ട – വാഗമണ്‍ റോഡില്‍ ബുധനാഴ്ച മുതല്‍ വാഹന ഗതാഗതം പൂര്‍ണ തോതില്‍ പുനരാംഭിക്കും. വിനോദ സഞ്ചാരികളുടെ പറുദീസയായ വാഗമണിലേക്കുള്ള പ്രധാന റോഡുകളിലൊന്നാണിത്. വര്‍ഷങ്ങളായി തകര്‍ന്നു കിടന്ന റോഡ് നവീകരണം 2021ലാണ് ആരംഭിച്ചത്. കരാറെടുത്ത കമ്പനി സമയബന്ധിതമായി പ്രവൃത്തി പൂര്‍ത്തീകരിക്കാത്തതിനാല്‍ അവരെ നീക്കം ചെയ്തിരുന്നു. തുടര്‍ന്ന് പുതിയ ടെന്‍ഡറിലൂടെ ഊരാലുങ്കല്‍ ലേബര്‍ കോണ്‍ട്രാക്റ്റ് സൊസൈറ്റിക്കാണ് കരാര്‍ ലഭിച്ചത്. ഈ വര്‍ഷം ജനുവരിയില്‍ പ്രവൃത്തി ഏറ്റെടുത്ത ഇവര്‍ യുദ്ധകാലാടിസ്ഥാനത്തില്‍ ഉയര്‍ന്ന നിലവാരത്തില്‍ റോഡു പണി പൂര്‍ത്തിയാക്കി.

ബിഎം ആന്റ് ബിസി നിലവാരത്തില്‍ ടാറിങ് നടത്തി, സൈഡുകള്‍ കോണ്‍ക്രീറ്റ് ചെയ്ത്, ഓടകള്‍, കലുങ്ക്, സംരക്ഷണ ഭിത്തികള്‍ എന്നിവ നിര്‍മിച്ചാണ് റോഡ് പൂര്‍ണമായും പുതുമോടിയില്‍ ഒരുക്കിയിരിക്കുന്നത്. വീതി കുറഞ്ഞ ഭാഗങ്ങളില്‍ സ്ഥലമേറ്റെടുത്ത് വീതി കൂട്ടുകയും ചെയ്തു.

Legal permission needed