പാലക്കാട്. നെല്ലിയാമ്പതി (Nelliyampathy hills) ഇക്കോ ടൂറിസം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ചക്ലിയന്‍പാറയിലെ വാച്ച് ടവര്‍ നവീകരിക്കാന്‍ നടപടികള്‍ ആരംഭിച്ചു. കേശവന്‍പാറയിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്കു കൂടി പ്രയോജനം ലഭിക്കുന്ന വിധത്തിലാണ് നവീകരിക്കുന്നത്. വാച്ച് ടവറില്‍ നിന്ന് നെല്ലിയാമ്പതിയുടെ മിക്ക പ്രദേശവും പറമ്പിക്കുളത്തോട് ചേര്‍ന്ന പ്രദേശവും കാണാം. ടവര്‍ നവീകരിക്കുന്നതോടെ വ്യൂ പോയിന്റ് കൂടുതല്‍ അകര്‍ഷണീയമാകും.
വന നിരീക്ഷണം ശക്തപ്പെടുത്തുന്നതിന് ഏഴു വര്‍ഷം മുമ്പ് സ്ഥാപിച്ച വാച്ച് ടവര്‍ തുരുമ്പെടുത്ത് നശിച്ച നിലയിലാണിപ്പോള്‍. വനപാലകര്‍ക്ക് താമസിക്കാനുള്ള സൗകര്യത്തോടെയാണ് നിര്‍മിച്ചിരുന്നത്. സമുദ്രനിരപ്പില്‍ നിന്ന് 1500 മീറ്റര്‍ ഉയരത്തിലാണ് 200 ചതുരശ്ര അടി വിസ്തീര്‍ണമുള്ള ടവര്‍.