സഞ്ചാരികളുടെ ശ്രദ്ധയ്ക്ക്: ECO TOURISM കേന്ദ്രങ്ങളില്‍ പണമിടപാട് UPI മുഖേന മാത്രം

tripupdates.in eco tourism in kerala

കൊച്ചി. കേരളത്തില്‍ വനംവകുപ്പിന് കീഴിലുള്ള Eco Tourism കേന്ദ്രങ്ങളില്‍ പ്രവേശന ഫീസ്, പാര്‍ക്കിങ് ചാര്‍ജ് ഉള്‍പ്പെടെ എല്ലാ പണമിടപാടുകളും ജൂലൈ ഒന്നു മുതല്‍ ഓണ്‍ലൈന്‍/ യുപിഐ മുഖേന മാത്രമാക്കി. വിനോദ സഞ്ചാരികള്‍ ഏറെ എത്തുന്ന ചില ഇക്കോ ടൂറിസം കേന്ദ്രങ്ങളില്‍ വന്‍തോതില്‍ പണം വെട്ടിക്കുന്നതായി വിജിലന്‍സ് മാസങ്ങള്‍ക്കു മുമ്പ് നടത്തിയ പരിശോധനകളില്‍ കണ്ടെത്തിയിരുന്നു. ഇതൊഴിവാക്കാനാണ് പണമിടപാടുകള്‍ പൂര്‍ണമായും ഓണ്‍ലൈന്‍, യുപിഐ മുഖേന മാത്രമാക്കിയത്.

Also Read > ഇക്കോ ടൂറിസം കേന്ദ്രങ്ങളിൽ വെട്ടിപ്പ് വ്യാപകം; കരുതിയിരിക്കുക ഈ വഞ്ചനയെ

കേരളത്തിലുടനീളം 40 ഇക്കോ ടൂറിസം കേന്ദ്രങ്ങളാണ് വനം വകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്നത്. ഇവിടങ്ങളിലെല്ലാം ഓണ്‍ലൈന്‍ പണമിടപാട് സംവിധാനം ഏര്‍പ്പെടുത്തി. അതേസമയം, വനമേഖലകളിലെ പല ഇക്കോ ടൂറിസം കേന്ദ്രങ്ങളിലും മൊബൈല്‍ ഫോണ്‍ കവറേജിനും ഇന്റര്‍നെറ്റ് ലഭ്യതയ്ക്കും പരിമിതകളുണ്ട്. ഇവിടങ്ങളില്‍ യുപിഐ ഇടപാടുകള്‍ക്ക് തടസ്സങ്ങള്‍ നേരിട്ടേക്കാം. ചിലയിടങ്ങളില്‍ ജീവനക്കാരുടെ ഫോണില്‍ നിന്ന് ഇന്റര്‍നെറ്റ് കണക്ട് ചെയ്താണ് സന്ദര്‍ശകര്‍ ഇടപാട് നടത്തുന്നത്. എല്ലായിടത്തും ഇന്റര്‍നെറ്റ് ലഭ്യതയും വനം വകുപ്പ് ഉറപ്പാക്കണമെന്ന ആവശ്യമുയര്‍ന്നിട്ടുണ്ട്.

ഇതര സംസ്ഥാനങ്ങളില്‍ന്ന് ഏറെ സന്ദര്‍ശകരത്തെുന്ന തെന്മല പോലുള്ള അപൂര്‍വ്വം ഇക്കോ ടൂറിസം കേന്ദ്രങ്ങളില്‍ കാഷ് കൗണ്ടര്‍ വഴിയും പണം സ്വീകരിക്കുന്നുണ്ട്.

Legal permission needed