ദൂധ്സാഗർ യാത്ര പ്ലാൻ ചെയ്യുന്നവരുടെ ശ്രദ്ധയ്ക്ക്

പനജി. ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ വെള്ളച്ചാട്ടങ്ങളിലൊന്നായ ഗോവയിലെ ദൂധ്സാഗർ വാട്ടർഫോൾസിലേക്കുള്ള (Dudhsagar Falls) പ്രവേശനം വർഷക്കാല തുടങ്ങിയതോടെ നിർത്തിവച്ചു. ഭഗവാൻ മഹാവീർ നാഷനൽ പാർക്കിലെ ദൂധ്സാഗർ ടൂറിസ്റ്റ് സർക്യൂട്ട് ജൂൺ 11 മുതൽ അടച്ചതായി ഗോവ വനം വകുപ്പ് അറിയിച്ചു. ഇതുവഴി ഇനി ടൂറിസ്റ്റ് ടാക്സികൾക്ക് യാത്ര ചെയ്യാനാകില്ല. വർഷക്കാലമെത്തുന്നതോടെ വെള്ളച്ചാട്ടം കൂടുതൽ അപകടകാരിയാകുന്നതിനാൽ എല്ലാവർഷവും മൺസൂൺ സീസണിൽ ഇവിടെ പ്രവേശനം നിർത്തിവെക്കാറുണ്ട്. ട്രെക്കിങിനും ഈ സമയത്ത് വിലക്കുണ്ട്. ഇവിടേക്കുള്ള പ്രവേശനം കർശനമായി വിലക്കിയിട്ടുണ്ടെന്ന് വനം വകുപ്പ് അറിയിച്ചു.

1017 അടി ഉയരമുള്ള ഈ വെള്ളച്ചാട്ടം പശ്ചിമഘട്ട മലനിരകളിലെ മാണ്ഡവി നദിയിലാണ്. ഭഗവാൻ മാഹാവീർ ദേശീയോദ്യാനവും വന്യജീവി സങ്കേതകവും ഉൾപ്പെടുന്ന പ്രദേശമാണിത്. മൺസൂണിലാണ് ഈ വെള്ളച്ചാട്ടം അതിന്റെ വന്യമായ സൗന്ദര്യം പുറത്തെടുക്കുക. അപായങ്ങൾ പതിയിരിക്കുന്ന ഈ സീസണിൽ നിർത്തിവെക്കുന്ന പ്രവേശനം ഒക്ടോബറിലാണ് പുനരാരംഭിക്കുക.

One thought on “ദൂധ്സാഗർ യാത്ര പ്ലാൻ ചെയ്യുന്നവരുടെ ശ്രദ്ധയ്ക്ക്

Leave a Reply

Your email address will not be published. Required fields are marked *

Legal permission needed