ദൊഡ്ഡബെട്ടയിൽ വാഹന ഫീസ് ഇരട്ടിയാക്കി; ഇനി ഫാസ്ടാഗ്

ഊട്ടി. തമിഴ്നാട്ടിലെ ഏറ്റവും ഉയരം കൂടിയ പർവതവും ഊട്ടിയിലെ (Ooty) പ്രധാന വിനോദ സഞ്ചാര കേന്ദ്രവുമായ ദൊഡ്ഡബെട്ട മലയിലെ ദൂരദർശിനി കേന്ദ്രത്തിലേക്കുള്ള (Doddabetta Telescope House) വാഹനങ്ങളുടെ പ്രവേശന ഫീസ് ഇരട്ടിയാക്കി വർധിപ്പിച്ചു. ഇനി ഫാസ്ടാഗ് വഴിയാണ് ഈ ഫിസ് പിരിവ്. ഒരാഴ്ചയായി പരീക്ഷണാടിസ്ഥാനത്തിൽ ഫാസ്ടാഗ് മുഖേനയാണ് ഫീസ് പിരിച്ചിരുന്നത്. ഇത് പൂർണ തോതിൽ പ്രവർത്തിച്ചു തുടങ്ങി. പൈക്കാര ബോട്ട് ഹൗസ്, അവലാഞ്ചി എന്നീ വിനോദ കേന്ദ്രങ്ങളിലേക്കും പ്രവേശന ഫീസ് പിരിവ് ഫാസ്ടാഗ് മുഖേനയാക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്.

പുതുക്കിയ പ്രവേശന നിരക്കുകൾ
ഇരുചക്രവാഹനം 20 (പഴയ നിരക്ക് 10)
ഓട്ടോറിക്ഷ 30 (15)
കാർ 40 (20)
മാക്സി ക്യാബ്, ട്രാവലർ തുടങ്ങിയവ 70 (35)

Also Read ഊട്ടിയിലെ 5 പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങൾ

നീലഗിരി പർവ്വതനിരകളിലെ ഏറ്റവും വലിയ പർവ്വതമാണ് ദൊഡ്ഡബെട്ട. ഈ മലയ്ക്കു ചുറ്റും വനമേഖലയാണ്. ഊട്ടിയിൽ നിന്നും ഒമ്പത് കിലോമീറ്റർ മാറി, ഊട്ടി കോത്തഗിരി റോഡിലാണ് ദൊഡ്ഡബെട്ട. ആനമുടിക്കും, മീശപുലിമലയ്ക്കും ശേഷം മൂന്നാമത്തെ ഏറ്റവും വലിപ്പമേറിയ പർവ്വതമാണ് ദൊഡ്ഡബെട്ട. മലയ്ക്ക് മുകളിൽ നിന്നാൽ ചാമുണ്ഡി പർവ്വതനിര കാണാം. കന്നഡ ഭാഷയിൽ ‘ദൊഡ്ഡബെട്ട’ എന്നാൽ വലിയ മല എന്നാണർത്ഥം. ദൊഡ്ഡബെട്ട ജൈവസമ്പുഷ്ടിക്ക് പേരുകേട്ട പ്രദേശമാണ്. ദൊഡ്ഡബെട്ടയുടെ ഉച്ചിയിലാണ് രണ്ട് ദൂരദർശിനികൾ സ്ഥിതിചെയ്യുന്നത്. വിനോദ സഞ്ചാരികൾക്കും സന്ദർശകർക്കും ആകാശക്കാഴ്ചകൾ കാണാനും മലയുടെ ഭംഗി ആസ്വദിക്കാനുമാണ് ഈ ടെലിസ്കോപ്പ്. തമിഴ്നാട് ടൂറിസം ഡെവലപ്മെന്റ് കോർപ്പറേഷനാണ് (TTDC) മേൽനോട്ടം വഹിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Legal permission needed