ന്യൂ ദല്‍ഹി. സാധാരണക്കാര്‍ക്കായി ഇന്ത്യന്‍ റെയില്‍വേ അവതരിപ്പിക്കുന്ന Amrit Bharat Express സൂപ്പര്‍ഫാസ്റ്റ് വണ്ടികളില്‍ യാത്രാ നിരക്കുകള്‍ക്ക് ഇളവില്ല. സമാന സര്‍വീസ് നടത്തുന്ന സാധാരണ മെയില്‍, എക്‌സ്പ്രസ് ട്രെയിനുകളുടെ നിരക്കിനേക്കാള്‍ 15 മുതല്‍ 17 ശതമാനം വരെ ഉയര്‍ന്ന നിരക്കായിരിക്കുമെന്ന് റെയില്‍വെ ഉദ്യോഗസ്ഥന്‍ പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപോര്‍ട്ട് ചെയ്യുന്നു. എസി കോച്ചുകളില്ലാത്ത അമൃത് ഭാരത് എക്‌സ്പ്രസ് ട്രെയിനുകളില്‍ ഒട്ടേറെ പുതിയ ഫീച്ചറുകളുണ്ട്. ശനിയാഴ്ച (ഡിസംബര്‍ 30) പ്രധാനമന്ത്രി നരേന്ദ്ര മോഡി ആദ്യത്തെ രണ്ട് അമൃത് ഭാരത് എക്‌സ്പ്രസ് സര്‍വീസുകള്‍ ഫ്‌ളാഗ് ഓഫ് ചെയ്യും. ആദ്യ ട്രെയിന്‍ ദല്‍ഹിയിലെ അനന്ദ് വിഹാറില്‍ നിന്ന് യുപിയിലെ അയോധ്യ വഴി ബിഹാറിലെ ദര്‍ഭംഗയിലേക്കാണ്. രണ്ടാമത്തേത് മാല്‍ഡ-ബെഗംളൂരു റൂട്ടിലാണ്.
നിരക്കുകള്‍ ഇങ്ങനെ
സെക്കന്‍ഡ് ക്ലാസ് കോച്ചില്‍ 50 കിലോമീറ്റര്‍ വരെ ദൂരം യാത്ര ചെയ്യാന്‍ 35 രൂപയാണ് നിരക്ക്. സാധാരണ മെയില്‍, സൂപ്പര്‍ഫാസ്റ്റ് ട്രെയിനുകളില്‍ ഇത് 30 രൂപയാണ്. സ്ലീപ്പര്‍ ക്ലാസില്‍ 65 രൂപയുമാണ് നിരക്ക്. 15 കിലോമീറ്റര്‍ ദൂരം യാത്ര ചെയ്യാന്‍ 46 രൂപയും.
5000 കിലോമീറ്റര്‍ വരെ യാത്ര ചെയ്യാന്‍ ഏറ്റവും ചുരുങ്ങിയ നിരക്ക് സെക്കന്‍ഡ് ക്ലാസില്‍ 933 രൂപയാണ്. സ്ലീപ്പറില്‍ ഇത് 1,496 രൂപയും. ഈ നിരക്കുകളില്‍ റിസര്‍വേഷന്‍ ഫീ, സൂപ്പര്‍ഫാസ്റ്റുകള്‍ക്കുള്ള അധിക ചാര്‍ജ്, ജിഎസ്ടി തുടങ്ങി അധികമായി നല്‍കേണ്ട തുക ഉള്‍പ്പെടുന്നില്ല. ഇതു കൂടി ആകെ ടിക്കറ്റ് നിരക്ക് ഇനിയും വര്‍ധിക്കും.
കണ്‍സഷന്‍ ടിക്കറ്റുകള്‍, ഫ്രീ കോംപ്ലിമെന്ററി പാസ് തുടങ്ങി സൗജന്യ യാത്രാ പാസുകളൊന്നും ഈ ട്രെയിനുകളില്‍ സ്വീകരിക്കില്ല. കുട്ടികളുടെ നിരക്ക് സാധാരണ പോലെ തന്നെയായിരിക്കും. റെയില്‍വേ ജീവനക്കാര്‍ക്കുള്ള പ്രിവിലേജ് പാസ്, പിടിഒ, ഡ്യൂട്ടി പാസ് മുതലായവ നിലവിലെ മെയില്‍, എക്‌സ്പ്രസ് വണ്ടികളിലേതിനു സമാനമായിരിക്കും. കാന്‍സലേഷനും റീഫണ്ടും നിലവിലുള്ള ചട്ടങ്ങള്‍ അനുസരിച്ചു തന്നെയായിരിക്കും.
ദൂര പരിധിയും അടിസ്ഥാന ടിക്കറ്റ് നിരക്കുകളും വിശദമായി