തിരുവനന്തപുരം – ക്വലാലംപൂർ നേരിട്ടുള്ള AIR ASIA സര്‍വീസ് നാളെ മുതൽ

malaysia trip updates

തിരുവനന്തപുരം അന്തരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് AIR ASIA ആദ്യ സര്‍വീസ് ബുധനാഴ്ച (ഫെബ്രുവരി 21) ആരംഭിക്കും. മലേഷ്യയുടെ തലസ്ഥാനമായ ക്വലാലംപൂരിലേക്ക് നേരിട്ടുള്ള സര്‍വിസുമായാണ് എയര്‍ ഏഷ്യ ബെര്‍ഹദ് വരുന്നത്. 180 യാത്രക്കാരെ വഹിക്കാന്‍ ശേഷിയുള്ള എയര്‍ബസ് 320 വിമാനമാണ് സര്‍വീസ് നടത്തുക. ആദ്യ ഘട്ടത്തില്‍ ചൊവ്വ, വ്യാഴം, ശനി, ഞായര്‍ ദിവസങ്ങളിലാണ് സര്‍വീസ്. രാത്രി 12.25ന് പുറപ്പെടും. തിങ്കൾ, ബുധൻ, വെള്ളി, ശനി ദിവസങ്ങളിൽ ക്വലാലംപൂരിൽ (KUL) നിന്ന് പ്രാദേശിക സമയം രാത്രി 10.30ന് പുറപ്പെടുന്ന വിമാനം തിരുവനന്തപുരത്ത് (TRV) പ്രാദേശിക സമയം രാത്രി 11.50ന് ഇറങ്ങും. നവംബറിൽ ബുക്ക് ചെയ്തവർക്ക് 4,999 രൂപ നിരക്കിലാണ് എയർ ഏഷ്യ ഈ യാത്രയുടെ ടിക്കറ്റുകൾ വിറ്റത്.

ക്വലലംപൂരിനു പുറമെ തായ്‌ലന്‍ഡ്, ഇന്തൊനീസ്യ, സിംഗപൂര്‍, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളിലേക്കുള്ള കണക്ഷന്‍ വിമാനമായും യാത്രക്കാര്‍ക്ക് ഈ സര്‍വീസ് പ്രയോജനപ്പെടുത്താം. കേരളത്തിലേയും തമിഴ്‌നാട്ടിലെ തെക്കന്‍ മേഖലയില്‍ നിന്നുമുള്ള യാത്രക്കാരെ ലക്ഷ്യമിട്ടാണ് സര്‍വീസ്. ടൂറിസം മേഖലയ്ക്കും ഈ സര്‍വീസ് ഗുണകരമാകും. കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളിലേക്ക് വിമാന സര്‍വീസ് വര്‍ധിപ്പിക്കണമെന്നത് യാത്രക്കാരുടെ ദീര്‍ഘനാളത്തെ ആവശ്യമാണ്. ഐടി കമ്പനികള്‍ ഉള്‍പ്പെടെ ഈ മേഖലയിലേക്ക് യാത്രാസൗകര്യങ്ങള്‍ ആവശ്യപ്പെടുന്നവര്‍ ഏറെയുണ്ട്. മലേഷ്യന്‍ എയര്‍ലൈന്‍സ് ഈയിടെയാണ് തിരുവനന്തപുരത്ത് നിന്ന് ക്വലലംപൂരിലേക്ക് നേരിട്ടുള്ള സര്‍വീസ് ആരംഭിച്ചത്.

> Air Asia’s new direct flights from Thiruvananthapuram to Kuala Lumpur

Legal permission needed