TRIP ALERT: കനത്ത മഴയെ തുടർന്ന് അടച്ച വിനോദസഞ്ചാര കേന്ദ്രങ്ങള്‍ ഇവയാണ്

ksrtc budget tour munnar trip updates

TRIP ALERT: മൺസൂൺ മഴയുടെ വരവിനു മുന്നോടിയോയുള്ള വേനൽ മഴ ശക്തമായതിനെ തുടർന്ന് കേരളത്തിലെ വിവിധ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിൽ സന്ദർശകർക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുകയാണ്. വിനോദസഞ്ചാരികൾ യാത്രയ്ക്കു മുമ്പ് ഇവ അറിഞ്ഞിരിക്കുക. കാലാവസ്ഥാ അറിയിപ്പുകളും അധികൃതരുടെ ജാഗ്രതാ നിർദേശങ്ങളും പാലിക്കാനും ആവശ്യമായ മുൻകരുതലുകളെടുക്കാനും ശ്രദ്ധിക്കുക.

അതിരപ്പിള്ളി
തൃശൂര്‍ ജില്ലയിലെ എല്ലാ വിനോദസഞ്ചാര കേന്ദ്രങ്ങളും അടച്ചിരിക്കുകയാണ്. അതിരപ്പിള്ളി വാഴച്ചാല്‍, വിലങ്ങന്‍ കുന്ന്, പൂമല ഡാം, കലശമല, ചെപ്പാറ, വാഴാനി ഡാം, പീച്ചി ഡാം, ഏനാമാവ് നെഹ്‌റു പാര്‍ക്ക്, സ്‌നേഹതീരം ബീച്ച്, ചാവക്കാട് ബീച്ച്, തുമ്പൂര്‍മുഴി റിവർ ഗാർഡന്‍ എന്നിവയും അടച്ചിട്ടവയിൽ ഉൾപ്പെടും.

പൊന്മുടി
തിരുവനന്തപുരം പൊന്‍മുടി ഹില്‍ സ്റ്റേഷനിൽ മേയ് 18 മുതല്‍ സഞ്ചാരികള്‍ക്ക് നിരോധനമുണ്ട്. അടുത്ത അറിയിപ്പ് ഉണ്ടാകുന്നതുവരെ ഈ നിരോധനം തുടരും.

ഗവി
കേരള വനം വകുപ്പിന്റെ വണ്ടിപ്പെരിയാര്‍-വള്ളക്കടവ് പ്രതിദിന ടൂർ ബുക്കു ചെയ്ത സഞ്ചാരികള്‍ക്കു മാത്രമെ ഇപ്പോൾ ഗവിയിൽ പ്രവേശനമുള്ളൂ. മറ്റു വിനോദസഞ്ചാരികള്‍ക്ക് പ്രവേശന അനുമതിയില്ല.

വര്‍ക്കല
വര്‍ക്കല ബീച്ചിൽ നിയന്ത്രണങ്ങളില്ല എങ്കിലും സഞ്ചാരികള്‍ കടലില്‍ ഇറങ്ങുന്നത് പരമാവധി കുറച്ച് കടലിൽ നിന്നും സുരക്ഷിതമായ അകലം പാലിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. പാപനാശത്ത് ഹെലിപാഡിനോട് ചേര്‍ന്നുള്ള ഭാഗം കനത്ത മഴയില്‍ ഇടിഞ്ഞു.

ഇടുക്കി
ഇടുക്കിയിലെ മലയോര മേഖലയില്‍ രാത്രികാല യാത്രയ്ക്ക് നിരോധനമുണ്ട്. വെള്ളച്ചാട്ടങ്ങള്‍ക്കും ജലാശയങ്ങള്‍ക്കും സമീപത്തുള്ള പ്രദേശങ്ങളില്‍ സഞ്ചാരികൾക്ക് നിയന്ത്രണങ്ങളുണ്ട്. ഓഫ് റോഡ് സഫാരികള്‍ക്കും കര്‍ശന നിയന്ത്രണമുണ്ട്.

ബീച്ചുകൾ
കടലാക്രമണ സാധ്യതയുള്ള ബീച്ചുകള്‍ സന്ദര്‍ശിക്കരുതെന്ന് മുന്നറിയിപ്പുണ്ട്. കടൽക്ഷോഭമുള്ള നിരവധി ബീച്ചുകൾ അടച്ചിട്ടിരിക്കുകയാണ്.

Legal permission needed