മൂന്നാര്‍ ടൂറിസം മേഖല സ്തംഭിക്കുമോ? ഭീഷണിയായി തൊഴിലാളി സമരം

trip updates Munnar tourism

മൂന്നാര്‍ ടൂറിസം മേഖലയ്ക്ക് ഭീഷണിയായി മൂന്നാറിലും തൊഴിലാളി സമരം. വരയാടുകളുടെ പ്രജനനകാലമായതിനാല്‍ രാജമല അടച്ചിടുകയും മൂന്നാറിലെ വിവിധ ടൂറിസം കേന്ദ്രങ്ങളില്‍ തൊഴിലാളികള്‍ അനിശ്ചിതകാല സമരത്തിലേക്കു നീങ്ങുന്നതുമാണ് വിനോദ സഞ്ചാരികള്‍ക്കും ഇവരെ ആശ്രയിക്കുന്ന കച്ചവട, വ്യവസായ സംരംഭങ്ങള്‍ക്കും ആശങ്ക സൃഷ്ടിക്കുന്നത്. വൈദ്യുതി വകുപ്പിനു കീഴിലുള്ള ഹൈഡല്‍ ടൂറിസം കേന്ദ്രങ്ങളിലെ ജീവനക്കാരാണ് സമരത്തിനിറങ്ങുന്നത്. ഇവിടുത്തെ ജീവനക്കാരെ സ്ഥിരപ്പെടുത്തുക, ശമ്പളം പരിഷ്‌ക്കരിക്കുക, വര്‍ഷങ്ങളായി ജോലി ചെയ്യുന്നവര്‍ക്ക് തസ്തിക സ്ഥിരീകരിച്ച് സ്ഥാനക്കയറ്റം നല്‍കുക തുടങ്ങിവയാണ് ആവശ്യങ്ങള്‍. അതേസമയം സമരം അനാവശ്യമാണെന്ന് ഒരു വിഭാഗം ജീവനക്കാര്‍ പറയുന്നു.

അനിശ്ചിതകാല സമരം ആരംഭിച്ചാല്‍ അത് മൂന്നാറിലെ പ്രധാന കേന്ദ്രങ്ങളായ പഴയ മൂന്നാര്‍ ബ്ലോസംപാര്‍ക്ക്, മാട്ടുപ്പെട്ടി, കുണ്ടള, എക്കോ പോയിന്റ് എന്നീ വിനോദസഞ്ചാര കേന്ദ്രങ്ങളുടെ പ്രവര്‍ത്തനം നിലയ്ക്കും. വയനാട്ടിലെ ബാണാസുര സാഗര്‍ ഡാം ടൂറിസം കേന്ദ്രത്തിലും സമാന ആവശ്യങ്ങള്‍ ഉന്നയിച്ച് തൊഴിലാളികള്‍ സമരം ചെയ്യുന്ന പശ്ചാത്തലത്തില്‍ ഇപ്പോള്‍ പ്രവര്‍ത്തനം നിലച്ചിരിക്കുകയാണ്. നിരവധി ടൂറിസ്റ്റുകളാണ് ഇവിടെ എത്തി നിരാശരായി മടങ്ങുന്നത്. തൊഴിലാളികള്‍ സമരത്തിനിറങ്ങിയാല്‍ സമാന സ്ഥിതിയിലേക്കാണ് മൂന്നാറിലെ ടൂറിസം കേന്ദ്രങ്ങളും നീങ്ങുക. ഹൈഡല്‍ ടൂറിസം കേന്ദ്രങ്ങളെ സ്വകാര്യവല്‍ക്കരിക്കുന്നത് അവസാനിപ്പിക്കണമെന്നും തൊഴിലാളികള്‍ ആവശ്യപ്പെടുന്നു.

Legal permission needed