പത്തനംതിട്ട. ശബരിമല (Sabarimala) സീസൺ പ്രമാണിച്ച് KSRTCയുടെ പമ്പയിൽ നിന്നുള്ള പ്രത്യേക സർവീസുകൾക്ക് തുടക്കമായി. പ്രധാന സ്ഥലങ്ങളിലേക്കുള്ള ഫാസ്റ്റ് പാസഞ്ചർ നിരക്കുകൾ ഇങ്ങനെ:
തെങ്കാശി- 303 രൂപ
കോയമ്പത്തൂർ- 535 രൂപ
പഴനി- 408 രൂപ
തിരുവനന്തപുരം- 294 രൂപ
പുനലൂർ- 213 രൂപ
കോട്ടയം- 232 രൂപ
കുമളി- 232 രൂപ
ആലപ്പുഴ- 238 രൂപ
എറണാകുളം- 295 രൂപ
പത്തനംതിട്ട- 143 രൂപ
ചോറ്റാനിക്കര- 248 രൂപ
ചെങ്ങന്നൂർ- 180 രൂപ
ഗുരുവായൂർ- 429 രൂപ
തൃശൂർ- 407 രൂപ
തിരുവനന്തപുരം, എറണാകുളം, ഗുരുവായൂർ ബസുകളിൽ സീറ്റ് റിസർവേഷൻ സൗകര്യവും ലഭ്യമാണ്. ദീർഘദൂര സർവീസുകൾ ചെങ്ങന്നൂർ, ഗുരുവായൂർ, തിരുവനന്തപുരം, ഓച്ചിറ, കരുനാഗപ്പള്ളി, കോട്ടയം, എറണാകുളം, കുമളി, പുനലൂർ, അടൂർ, എരുമേലി, പത്തനംതിട്ട, പന്തളം, കൊട്ടാരക്കര എന്നിവിടങ്ങളിലേക്കാണ്. ചെങ്ങന്നൂരിലേക്കാണ് ഏറ്റവും കൂടുതൽ സർവീസുകളുള്ളത്. ഓരോ 5 മിനിറ്റിലും ബസുണ്ട്. ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷൻ വരെ പോകും.
ഏറ്റുമാനൂർ–പമ്പ, ശാർക്കര ക്ഷേത്രം–പമ്പ, തിരുവനന്തപുരം ഗണപതി ക്ഷേത്രം- പമ്പ, ചോറ്റാനിക്കര ക്ഷേത്രം–പമ്പ എന്നീ റൂട്ടുകളിലും എല്ലാ ദിവസവും ഓരോ സർവീസ് ഉണ്ടാകും. തിരുവനന്തപുരം, എറണാകുളം, ഗുരുവായൂർ ബസുകളിൽ സീറ്റ് റിസർവേഷൻ സൗകര്യവും ലഭ്യമാണ്. തമിഴ്നാട്ടിലെ ചെന്നൈ, കന്യാകുമാരി, മധുര, തേനി എന്നിവിടങ്ങളിലേക്കും സംസ്ഥാനാന്തര സർവീസ് നടത്താൻ അനുമതിയുണ്ട്.
തമിഴ്നാട്ടിലെ ചെന്നൈ, കന്യാകുമാരി, മധുര, തേനി എന്നിവിടങ്ങളിലേക്കും സംസ്ഥാനാന്തര സർവീസ് നടത്താൻ അനുമതിയുണ്ട്. ആവശ്യാനുസരം ഈ സർവീസുകളും തുടങ്ങും. 40 തീർത്ഥാടകർ ഒന്നിച്ചു ബുക്ക് ചെയ്യുകയാണെങ്കിൽ കെഎസ്ആർടിസി ബജറ്റ് ടൂറിസം സർവീസായും കെഎസ്ആർടിസി ബസ് ഓടിക്കും. ഇത്തരത്തിലുള്ള ആദ്യ സർവീസ് നവംബർ 24ന് ചൈന്നൈയിൽ നിന്ന് പമ്പയിലേക്കും തിരിച്ചും ആരംഭിച്ചിരുന്നു. ഇതുവരെ വിവിധ ഇടങ്ങളിൽ നിന്നായി ഇത്തരത്തിലുള്ള 14 സർവീസുകൾ നടത്തി.