കൊച്ചി. ഗാന്ധിജയന്തി ദിനാഘോഷത്തിന്റെ ഭാഗമായി ഒക്ടോബർ രണ്ടിന് KOCHI METROയില്‍ എല്ലായിടത്തേക്കും 20 രൂപ ടിക്കറ്റില്‍ യാത്ര ചെയ്യാം. മിനിമം ടിക്കറ്റ് നിരക്കായ 10 രൂപയില്‍ മാറ്റമുണ്ടാകില്ല. 30, 40, 50, 60 രൂപ ടിക്കറ്റുകളെല്ലാം 20 രൂപയ്ക്ക് ലഭിക്കും. ടിക്കറ്റ് കൗണ്ടറിനു പുറമെ മൊബൈല്‍ ക്യൂ.ആര്‍, കൊച്ചി വണ്‍ കാര്‍ഡ് എന്നിവ വഴി ടിക്കറ്റെടുക്കുന്നവര്‍ക്കും ഈ ഇളവ് ലഭിക്കും. കൊച്ചി വണ്‍ കാര്‍ഡ് ഉപഭോക്താക്കള്‍ക്ക് കാഷ് ബാക്കായാണ് ഈ ഇളവ് ലഭിക്കുക. ഗാന്ധിജയന്തി ദിനാചരണത്തിന്റെ ഭാഗമായി കൊച്ചി മെട്രോ ആസ്ഥാനത്തും മുട്ടം യാര്‍ഡിലും ഉദ്യോഗസ്ഥരും ജീവനക്കാരും പങ്കെടുക്കുന്ന ശുചീകരണ യജ്ഞവും നടക്കും.
നാളെ KOCHI METROയില്‍ എല്ലാ യാത്രകളും 20 രൂപയ്ക്ക്
