തിരുവനന്തപുരം. കേരളത്തില്‍ അടുത്ത അഞ്ച് ദിവസം വ്യാപകമായി ഇടി മിന്നലോട് കൂടിയ കാറ്റിനും മഴയ്ക്കും സാധ്യതയുണ്ടെന്ന് കേരള ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ്. ശനിയാഴ്ച മുതല്‍ തിങ്കളാഴ്ച വരെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പും (IMD) മുന്നറിയിപ്പ് നല്കുന്നു. പത്തനംതിട്ട, ഇടുക്കി, ആലപ്പുഴ, എറണാകുളം ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.
തെക്ക് കിഴക്കന്‍ അറബിക്കടലില്‍ തിങ്കളാഴ്ചയോടെ ചക്രവാതചുഴി (Cyclonic Circulation) രൂപപ്പെടാം. തുടര്‍ന്നുള്ള 48 മണിക്കൂറില്‍ ഇത് ന്യൂനമര്‍ദ്ദമായി ശക്തി പ്രാപിക്കാനും സാധ്യതയുണ്ടെന്ന് ദുരന്ത നിവാരണ അതോറിറ്റി അറിയിക്കുന്നു.
കാലാവസ്ഥാ വകുപ്പിന്റെ പ്രചനം അനുസരിച്ച് ഞായറാഴ്ച കേരളത്തിൽ കാലവർഷമെത്തുന്ന് പ്രതീക്ഷിക്കപ്പെടുന്നു. ഏഴു ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ സ്വകാര്യ കാലാവസ്ഥാ നിരീക്ഷണ ഏജൻസിയായ മെറ്റ്ബീറ്റ് വെതറിന്റെ പ്രവചന പ്രകാരം കേരളത്തിൽ കാലവർഷം ജൂൺ എട്ടിനെത്തും.