തിരുവനന്തപുരം എയര്‍പോര്‍ട്ടില്‍ ഇ-ഗേറ്റ് സംവിധാനം

തിരുവനന്തപുരം. കാത്തിരിപ്പു സമയം കുറച്ച് യാത്ര സുഗമമാക്കാന്‍ തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തില്‍ ആറ് ഇ-ഗേറ്റുകള്‍ സ്ഥാപിച്ചു. ചെക്ക് ഇന്‍ ചെയ്ത ശേഷം യാത്രക്കാര്‍ ബോര്‍ഡിങ് പാസ് ഇ-ഗേറ്റുകളില്‍ സ്‌കാന്‍ ചെയ്ത് സെക്യൂരിറ്റി ഹോള്‍ഡിങ് ഏരിയയിലേക്ക് പ്രവേശിക്കാം. നേരത്തെ ഉദ്യോഗസ്ഥര്‍ ബോഡിങ് പാസ് നേരിട്ട് പരിശോധിച്ച് യാത്രക്കാരുടെ കടത്തി വിടുന്ന രീതിയായിരുന്നു. ഇ-ഗേറ്റുകളില്‍ ഇതിന്റെ ആവശ്യമില്ല.

ആഭ്യന്തര, രാജ്യാന്തര ടെര്‍മിനലുകളിലെ പ്രീ സെക്യൂരിറ്റി ഹോള്‍ഡ് ഏരിയയിലാണ് ക്യൂ ആര്‍ കോഡ് സ്‌കാനറുള്ള ഇ-ഗേറ്റുകള്‍ സ്ഥാപിച്ചത്. ഇതോടെ യാത്രക്കാര്‍ക്ക് വരി നില്‍ക്കേണ്ടി വരുന്നത് ഒഴിവാക്കാം. പരിശോധനാ നടപടികള്‍ വേഗത്തിലാക്കാനും സഹായിക്കും. യാത്രക്കാര്‍ ടെര്‍മിനലിനുള്ളില്‍ എവിടെയാണെന്ന് വിമാനകമ്പനികള്‍ക്ക് വേഗത്തില്‍ കണ്ടെത്താനും ഇ-ഗേറ്റുകള്‍ സഹായകമാകും.

Leave a Reply

Your email address will not be published. Required fields are marked *

Legal permission needed