28-ↄo ഓണം: ആലപ്പുഴ ജില്ലയിൽ ചൊവ്വാഴ്ച ഗതാഗത നിയന്ത്രണം ഇങ്ങനെ

ആലപ്പുഴ. ഓച്ചിറ 28-ↄo ഓണം മഹോത്സവത്തോടനുബന്ധിച്ച് ചൊവ്വാഴ്ച (സെപ്റ്റംബർ 26) രാവിലെ 11 മുതൽ ആലപ്പുഴ ജില്ലയിൽ ഗതാഗത നിയന്ത്രണം ഉണ്ടാകും. പോലീസ് ഏർപ്പെടുത്തിയ ട്രാഫിക് ക്രമീകരണങ്ങൾ പ്രകരാം വാഹനങ്ങൾക്ക് കടന്നു പോകാവുന്ന റൂട്ടുകളും വഴികളും വിശദമായി അറിയാം.

  • അടൂർ ഭാഗത്തു നിന്ന് ആലപ്പുഴ ഭാഗത്തേക്ക് വരുന്ന എല്ലാ വാഹനങ്ങളും രണ്ടാംകുറ്റി – ഓലകെട്ടിയമ്പലം – മാവേലിക്കര തട്ടാരമ്പലം – നങ്ങ്യാർകുളങ്ങര കവല വഴി പോകുക.
  • അടൂർ ഭാഗത്തുനിന്നും കൊല്ലം ഭാഗത്തേക്ക് വരുന്ന എല്ലാ വാഹനങ്ങളും കറ്റാനം തഴവാമുക്ക് – ചൂനാട് – മണപ്പള്ളി – അരമത്തു മഠം – പുതിയകാവ് വഴി പോകുക.
  • കെ പി റോഡ് വഴി കായംകുളം ടൗണിൽ ട്രിപ്പ് അവസാനിപ്പിക്കുന്ന എല്ലാ ബസുകളും ഒന്നാം കുറ്റി ജംഗ്ഷനിൽ ട്രിപ്പ് അവസാനിപ്പിച്ച് തിരികെ പോകുക.
  • ആലപ്പുഴ ഭാഗത്തുനിന്നും കൊല്ലം ഭാഗത്തേക്ക് വരുന്ന വലിയ വാഹനങ്ങൾ നങ്ങ്യാർകുളങ്ങര കവല – തട്ടാരമ്പലം – മാവേലിക്കര –  ഓലകെട്ടിയമ്പലം –  രണ്ടാംകുറ്റി – കറ്റാനം – ചാരുംമൂട് – ചക്കുവള്ളി വഴി കരുനാഗപ്പള്ളി എത്തി പോകുക.
  • ആലപ്പുഴ ഭാഗത്തു നിന്നും കൊല്ലം ഭാഗത്തേക്ക് വരുന്ന KSRTC ബസുകൾ കായംകുളത്ത് നിന്നും കെ പി റോഡ് വഴി പോലീസ് സ്റ്റേഷനു കിഴക്കുവശം വെച്ച് ഇടത്തോട്ട് തിരിഞ്ഞ് കാക്കനാട് – ഭഗവതിപ്പടി –  ചെട്ടികുളങ്ങര – തട്ടാരമ്പലം – മാവേലിക്കര – രണ്ടാംകുറ്റി – ചാരുംമൂട് – ചക്കുവള്ളി – കരുനാഗപ്പള്ളി  വഴിപോകുക.
  • ആലപ്പുഴ ഭാഗത്തുനിന്നും കൊല്ലം ഭാഗത്തേക്ക്  വരുന്ന ചെറിയ വാഹനങ്ങൾ കായംകുളത്തു നിന്നും കിഴക്കോട്ട് തിരിഞ്ഞ് കെപി റോഡ് വഴി കായംകുളം റെയിൽവേ അണ്ടർ പാസ്സ് –  ഒന്നാം കുറ്റി – ചാരുംമൂട് – ചക്കുവള്ളി – കരുനാഗപ്പള്ളി എത്തി പോകുക.

ഇരുപത്തിയെട്ടാം ഓണം

ചിങ്ങ മാസത്തിലെ തിരുവോണം കഴിഞ്ഞ്, കന്നിയിലെ തിരുവോണമാണ് ഇരുപത്തിയെട്ടാം ഓണമായി  ആഘോഷിക്കുന്നത്. പ്രധാനമായും ആലപ്പുഴയിലെ ഓച്ചിറയിലാണ് ഇത് ആഘോഷിക്കപ്പെടുന്നത്.  മറ്റ് ചില സ്ഥലങ്ങളില്‍ ഇരുപത്തെട്ടാം ഓണത്തിനും അത്തപ്പൂക്കളമിടാറുണ്ട്. ഇരുപത്തിയെട്ടാം ഓണാഘോഷത്തോടനുബന്ധിച്ച് ഓച്ചിറ പരബ്രഹ്‌മ ക്ഷേത്രത്തിലെ കാളകെട്ട് (കാളവേല) ആഘോഷമാണ് ഏറ്റവും പ്രധാനം.  ഒരു ജോഡി കാളകളുടെ രൂപങ്ങള്‍ കെട്ടിയുണ്ടാക്കി അതിനെ ഓച്ചിറ പടനിലത്ത് നിരത്തി നിര്‍ത്തുന്നതാണ് കാളവേല.

Legal permission needed